കൊച്ചി: മലയാള സിനിമയിലെ സംവിധായകരും നടന്മാരും നിർമാതാക്കളുമടക്കം 28 പേർ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി നടി ചാർമിള. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.
അർജുനൻപിള്ളയും അഞ്ച് മക്കളും എന്ന ചിത്രത്തിന്റെ നിർമാതാവ് എം. പി. മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽമുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയാറാണോയെന്നു ചോദിച്ചെന്നും ചാർമിള പറഞ്ഞു.
താൻ വഴങ്ങുമോയെന്ന് ഹരിഹരൻ മറ്റൊരു നടൻ വഴി ചോദിച്ചെന്നും തയാറല്ലന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും താരം വ്യക്തമാക്കി.