അധികമായാല്‍ അമൃതും വിഷം എന്നു കേട്ടിട്ടില്ലേ. അധികമായാല്‍ സൗന്ദര്യവും ആപത്താണെന്ന് മനസിലാക്കിയ ഒരു നടിയാണ് ചര്‍മിള. സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ട നായിക. കേളി എന്ന ചിത്രത്തിനു വേണ്ടി സംവിധായകന്‍ ഭരതന്‍ നായികയെ അന്വേഷിക്കുന്ന സമയത്താണ് കെപിഎസി ലളിത ചാര്‍മിളയെക്കുറിച്ച് പറഞ്ഞത്. ധനം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച പുതുമുഖ താരം.
എന്നാല്‍ ചാര്‍മിളയെക്കണ്ട ഭരതന്‍ പറഞ്ഞു എന്റെ നായികയ്ക്ക് ഇത്രയും സൗന്ദര്യം ആവശ്യമില്ലെന്ന്. പിന്നീട് ഭരതന്റെ മനസ് മാറുകയും കേളി എന്ന ചിത്രത്തിന്റെ നായികയായി ചാര്‍മ്മിളയെ ക്ഷണിക്കുകയും ചെയ്തു. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോള്‍ മിനിസ്ക്രീനിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് ചാര്‍മ്മിള. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന മംഗല്യപ്പട്ട്് എന്ന സീരിയലില്‍ അമ്മവേഷം ചെയ്യുകയാണ് നടിയിപ്പോള്‍. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കിടയിലും അഭിനയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കാനാണ് ചാര്‍മിളയുടെ തീരുമാനം.