വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റി വി​ൽ​പ​ന; എ​ക്സൈ​സ് റെ​യ്ഡി​ൽ 2000 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​വും പി​ടി​ച്ചെ​ടു​ത്തു

അ​ന്പ​ല​പ്പു​ഴ: വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് റെ​യ്ഡ്. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പ​റ​വൂ​രി​ൽ ആ​ഡം​ബ​ര വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ന​ട​ത്തി​വ​ന്ന വാ​റ്റുകേ​ന്ദ്ര​ത്തി​ലാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും സം​യു​ക്ത​മാ​യി റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഇ​വി​ടെ നി​ന്ന് 2000 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും 6,000 രൂ​പ​യും പി​ടി​കൂ​ടി. ചാ​രാ​യം വാ​റ്റി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​കൂ​ടി​യാ​യ പു​ന്ന​പ്ര നോ​ർ​ത്ത് തൂ​ക്കു​കു​ളം രാ​രീ​രം വീ​ട്ടി​ൽ 41 വ​യ​സു​ള്ള അ​ജേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു.

ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ‌​യും വാ​ർ​ഡ് മെ​മ്പ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ആ​യി​രു​ന്നു അ​റ​സ്റ്റ്.

പ്ര​തി​യെ ഇ​ന്ന് അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മ​ദ്യ/മ​യ​ക്ക് മ​രു​ന്ന് സം​ബ​ന്ധ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ 0477-2230182 / 9400069486 എ​ന്നീ ന​മ്പ​രു​ക​ളി​ൽ അ​റി​യി​ക്കു​ക.

Related posts

Leave a Comment