ചാ​രും​മൂ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നിർമാണം വൈകുന്നു: സ്ഥലം കാടുകയറി

ചാ​രും​മൂ​ട്: ചാ​രും​മൂ​ട് കേ​ന്ദ്ര​മാ​ക്കി മി​നി സി​വി​ൽ​സ്റ്റേ​ഷ​നു​വേ​ണ്ടി ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ച സ്ഥ​ലം കാ​ടുക​യ​റി. ചാ​രും​മൂ​ട്ടി​ൽ പു​തി​യ മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ ക​രി​മു​ള​യ്ക്ക​ലി​ലാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്.

ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള്ള ക​രി​മു​ള​യ്ക്ക​ലി​ലെ പ​ഴ​യ പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ലാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് നാ​ലു​വ​ർ​ഷം മു​മ്പ് അ​ന്ന​ത്തെ മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ ത​റ​ക്ക​ല്ലി​ട്ട് ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എ​ന്നാ​ൽ, മ​ന്ത്രി ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ച സ്ഥ​ലം ഇ​പ്പോ​ൾ കാ​ടാ​യി​മാ​റി. ഒ​രു വ​ർ​ഷം മു​മ്പ് ഭ​ര​ണാ​നു​മ​തി കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്‌​ഥ​ല​ത്ത് റ​വ​ന്യു അ​ധി​കൃ​ത​ർ എ​ത്തി സ​ർ​വേ ന​ട​ത്തി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് മാ​വേ​ലി​ക്ക​ര ആ​ർ​ടി ഓ​ഫീ​സി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ ന​ട​ന്നുവ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment