നാദാപുരം: താന്‍ അഭിനയിച്ച സിനിമ സ്ക്രീനില്‍ കാണണമെന്ന മോഹം സഫലമാകാതെചിരുത യാത്രയായി. ഉമ്മത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലഹരിക്കെതിരെനിര്മ്മിച്ച അമ്മമാര്‍ കരയുകയാണ് എന്ന ഹോം സിനിമയിലെ അഭിനേത്രിയായിരുന്നു ഇന്നലെ നിര്യാതയായ ഉമ്മത്തൂരിലെ സൊന്നുമ്മല്ചിരുത. പ്രമോദ് വേദ രചനയും സത്യന് നീലിമ സംവിധാനവും നിര്‍വഹിച്ച ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഈ ജനവരി രണ്ടാം വാരം റിലീസ്ചെയ്യാനിരിക്കുകയായിരുന്നു.
താന്‍ കൂടി അഭിനയിച്ച സിനിമ സ്ക്രീനില്‍ കാണണമെന്ന മോഹം സഫലമാകാന്‍ വിധി 75-കാരിയായ ചിരുതയെ അനുവദിച്ചില്ല.സൊന്നുമ്മല് ചിരുത ,ഭര്‍ത്താവ് പരേതനായ കണ്ണന് ,മക്കള്‍ .മാത, കണാരന് ,നാരയണി ,കുമാരന് ‘ജാനു ,മനോജന്.മരുമക്കള്‍. നാണു ,ശകുന്തള ,കുഞ്ഞിരാമന് ,ലീല ,കൃഷ്ണന് ,ശ്രീനിഷ.