ചേ​​സിം​​ഗി​​ലെ സൂ​​ര്യ​​കി​​രീ​​ടം…

ഐ​​പി​​എ​​ല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2025 സീ​​സ​​ണി​​ല്‍ ചേ​​സിം​​ഗ് കിം​​ഗ് ആ​​രെ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഒ​​രു​​ത്ത​​രം മാ​​ത്രം; മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ സൂ​​പ്പ​​ര്‍ താ​​രം സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ്. 18-ാം സീ​​സ​​ണി​​ലെ 41 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് നേ​​ടി​​യ​​ത് 373 റ​​ണ്‍​സ്. അ​​തി​​ല്‍ 304ഉം ​​ചേ​​സിം​​ഗ് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന്. മ​​റ്റൊ​​രു ബാ​​റ്റ​​ര്‍​ക്കും ചേ​​സിം​​ഗി​​ല്‍ 250 റ​​ണ്‍​സ് ക​​ട​​ക്കാ​​ന്‍​പോ​​ലും സാ​​ധി​​ച്ചി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം, ചേ​​സിം​​ഗ് കിം​​ഗി​​ന്‍റെ കി​​രീ​​ടം സൂ​​ര്യ​​ക്കു സ്വ​​ന്തം…

7 ഇ​​ന്നിം​​ഗ്‌​​സ്, 304 റ​​ണ്‍​സ്

മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ഒ​​മ്പ​​തു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​പ്പോ​​ള്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് നേ​​ടി​​യ​​ത് 373 റ​​ണ്‍​സ്. ഒ​​മ്പ​​ത് ഇ​​ന്നിം​​ഗ്‌​​സി​​ലും സൂ​​ര്യ​​കു​​മാ​​ര്‍ ക്രീ​​സി​​ല്‍ എ​​ത്തി. ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന് എ​​തി​​രാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ നേ​​ടി​​യ 68 നോ​​ട്ടൗ​​ട്ടാ​​ണ് ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍. ആ​​കെ നേ​​രി​​ട്ട​​ത് 224 പ​​ന്ത്. സ്‌​​ട്രൈ​​ക്ക് റേ​​റ്റ് 166.51. അ​​ര്‍​ധ​​സെ​​ഞ്ചു​​റി ര​​ണ്ട്. അ​​ടി​​ച്ച ഫോ​​ര്‍ 38, സി​​ക്‌​​സ് 19. മൂ​​ന്നു ത​​വ​​ണ പു​​റ​​ത്താ​​കാ​​തെ നി​​ന്നു. മൂ​​ന്ന് നോ​​ട്ടൗ​​ട്ടും ചേ​​സിം​​ഗ് ഇ​​ന്നിം​​ഗ്‌​​സി​​ല്‍.

ചേ​​സിം​​ഗി​​ലെ ഏ​​ഴ് ഇ​​ന്നിം​​ഗ്‌​​സി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ നേ​​ടി​​യ​​ത് 304 റ​​ണ്‍​സ്. 170 പ​​ന്തി​​ല്‍​നി​​ന്നാ​​ണി​​ത്. 31 ഫോ​​റും 16 സി​​ക്‌​​സും ചേ​​സിം​​ഗി​​ല്‍ സൂര്യയു​​ടെ ബാ​​റ്റി​​ല്‍​നി​​ന്നു പി​​റ​​ന്നു. ശ​​രാ​​ശ​​രി 76. സ്‌​​ട്രൈ​​ക്ക് റേ​​റ്റ് 178.82. ചേ​​സിം​​ഗി​​ല്‍ സൂ​​ര്യ​​കു​​മാ​​റി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സു​​ക​​ള്‍ ഇ​​ങ്ങ​​നെ: ഗു​​ജ​​റാ​​ത്ത് (28 പ​​ന്തി​​ല്‍ 48), കോ​​ല്‍​ക്ക​​ത്ത (9 പ​​ന്തി​​ല്‍ 27 നോ​​ട്ടൗ​​ട്ട്), ല​​ക്‌​​നോ (43 പ​​ന്തി​​ല്‍ 67), ബം​​ഗ​​ളൂ​​രു (26 പ​​ന്തി​​ല്‍ 28), സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് (15 പ​​ന്തി​​ല്‍ 26, 19 പ​​ന്തി​​ല്‍ 40 നോ​​ട്ടൗ​​ട്ട്), ചെ​​ന്നൈ (30 പ​​ന്തി​​ല്‍ 68 നോ​​ട്ടൗ​​ട്ട്).

ബ​​ട്‌​​ല​​ര്‍, രോ​​ഹി​​ത്

18-ാം സീ​​സ​​ണി​​ല്‍ (ആ​​ദ്യ 41 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍) ചേ​​സിം​​ഗി​​ല്‍ 200ല്‍ ​​കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ മ​​റ്റു ര​​ണ്ടു ബാ​​റ്റ​​ര്‍​മാ​​രാ​​ണ് ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ന്‍​സി​​ന്‍റെ ജോ​​സ് ബ​​ട്‌​‌​ല​​റും മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ രോ​​ഹി​​ത് ശ​​ര്‍​മ​​യും. ബ​​ട്‌​ല​​ര്‍ നാ​​ല് ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 224 റ​​ണ്‍​സ് ചേ​​സിം​​ഗി​​ല്‍ സ്വ​​ന്ത​​മാ​​ക്കി. രോ​​ഹി​​ത് ശ​​ര്‍​മ ആ​​റ് ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 210ഉം.

​​റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​രാ​​ട് കോ​​ഹ്‌​ലി (​3 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 194), ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ ര​​ചി​​ന്‍ ര​​വീ​​ന്ദ്ര (6 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 182), ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ന്‍റെ കെ.​​എ​​ല്‍. രാ​​ഹു​​ല്‍ (4 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 180) എ​​ന്നി​​വ​​രാ​​ണ് ചേ​​സിം​​ഗ് ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഇ​​തു​​വ​​രെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് നേ​​ടി​​യ മ​​റ്റു ബാ​​റ്റ​​ര്‍​മാ​​ര്‍.

ക​​ണ്‍​സി​​സ്റ്റ​​ന്‍​സി

ഈ ​​ഐ​​പി​​എ​​ല്ലി​​ല്‍ ക​​ണ്‍​സി​​സ്റ്റ​​ന്‍​സി​​യി​​ലും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നെ വെ​​ല്ലാ​​ന്‍ ആ​​ളി​​ല്ല. 2025 സീ​​സ​​ണി​​ല്‍ ഒ​​രി​​ക്ക​​ല്‍​പ്പോ​​ലും സൂ​​ര്യ​​യു​​ടെ സ്‌​​കോ​​ര്‍ 25നു ​​താ​​ഴെ​​പ്പോ​​യി​​ട്ടി​​ല്ല. ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ഒ​​രു സീ​​സ​​ണി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി 25+ സ്‌​​കോ​​ര്‍ നേ​​ടി​​യ​​തി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് സൂ​​ര്യ​​കു​​മാ​​ര്‍.

2014 സീ​​സ​​ണി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി 10 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 25+ സ്‌​​കോ​​ര്‍ നേ​​ടി​​യ റോ​​ബി​​ന്‍ ഉ​​ത്ത​​പ്പ​​യാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ സൂ​​ര്യ​​കു​​മാ​​റി​​നു മു​​ന്നി​​ല്‍ ഉ​​ള്ള​​ത്. ഐ​​പി​​എ​​ല്‍ 2025 സീ​​സ​​ണി​​ല്‍ സൂ​​ര്യ​​കു​​മാ​​റി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള ഇ​​ന്നിം​​ഗ്‌​​സ്: 29 (ചെ​​ന്നൈ), 48 (ഗു​​ജ​​റാ​​ത്ത്), 27* (കോ​​ല്‍​ക്ക​​ത്ത), 67 (ല​​ക്‌​​നോ), 28 (ബം​​ഗ​​ളൂ​​രു), 40 (ഡ​​ല്‍​ഹി), 26 (ഹൈ​​ദ​​രാ​​ബാ​​ദ്), 68* (ചെ​​ന്നൈ), 40* (ഹൈ​​ദ​​രാ​​ബാ​​ദ്).

അനീഷ് ആലക്കോട്

Related posts

Leave a Comment