തിരുവനന്തപുരം: പുരവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ കുറിച്ച് ഐജി ലക്ഷ്മണും വിദേശ മലയാളി അനിത പുല്ലയിലും നടത്തിയ വാട്ട്സ്ആപ്പ്ചാറ്റ് പുറത്ത്.
മോൻസനുമായി പിണങ്ങിയതിനു ശേഷം അനിത നടത്തിയ ചാറ്റാണ് പുറത്തായത്.
മോന്സണ് മാവുങ്കല്‍ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണ്.
സെപ്റ്റംബർ 25ന് രാത്രി 9.21ന് ശേഷമുള്ള ചാറ്റാണ് ഇത്. മോന്‍സനെക്കുറിച്ച് മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ടു വർഷം മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും അനിത ലഷ്മണിനോട് പറയുന്നുണ്ട്.
വിവരം പങ്കുവച്ചതിന് ലക്ഷ്മണ അനിതയോട് ചാറ്റിലൂടെ നന്ദി അറിയിച്ചു. ഈ ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.