ചാത്തന്നൂർ ബോം​ബാ​ക്ര​മ​ണ​ കേ​സ് : ദ​ല്ലാ​ൾ ന​ന്ദ​കു​മാ​ർ ചോദ്യം ചെയ്യല്ലിന് ഹാജരായില്ല


ചാ​ത്ത​ന്നൂ​ർ: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​ലൂ​ടെ വി​വാ​ദ​മാ​യി മാ​റി​യ ഇ ​എം സി ​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പി​നി​യു​ടെ ചെ​യ​ർ​മാ​ൻ ഷി​ജു വ​ർ​ഗീ​സ് പ്ര​തി​യാ​യ പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ കേ​സി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ല്കി​യ ദ​ല്ലാ​ൾ ന​ന്ദ​കു​മാ​ർ ഇ​തു​വ​രെ ഹാ​ജ​രാ​യി​ല്ല.

ദ​ൽ​ഹി​യി​ലാ​യ​തി​നാ​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും യാ​ത്രാ സൗ​ക​ര്യം ല​ഭി​ച്ചാ​ലു​ട​ൻ ചാ​ത്ത​ന്നൂ​ർ എ ​സി പി ​മു​മ്പാ​കെ ഹാ​ജ​രാ​കാ​മെ​ന്നും ന​ന്ദ​കു​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ന

​ന്ദ​കു​മാ​റും ഷി​ജു വ​ർ​ഗ്ഗീ​സും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും കേ​സി​ൽ പ്ര​തി​യാ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ ചാ​ത്ത​ന്നൂ​ർ എസിപി വൈ .നി​സാ​മു​ദീ​ൻ പ​റ​ഞ്ഞു.

എ​ങ്കി​ലും ന​ന്ദ​കു​മാ​റി​നെ ഗൗ​ര​വ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ട്.​ഷി​ജു വ​ർ​ഗീ​സി​ന്‍റെ​യും അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും കോ​വി​ഡ് ബാ​ധി​ത​രാ​യ​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി​ചേ​ർ​ന്നി​ട്ടി​ല്ല. നോ​ർ​ത്ത് പ​റ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഇ​വ​ർ.

കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ​യ്ക്കെ​തി​രെ ഷി​ജു വ​ർ​ഗീ​സ് മ​ത്സ​രി​ക്കു​ക​യും തി​ര​ഞ്ഞെ​ടു​പ്പു ദി​വ​സം കാ​റി​ന് നേ​രെ പെ​ട്രോ​ൾ​ബോം​ബാ​ക്ര​മ​ണ നാ​ട​കം അ​ര​ങ്ങേ​റു​ക​യും ചെ​യ്തു. ​

ഈ കേ​സി​ൽ ഷി​ജു വ​ർ​ഗീ​സും കൂ​ട്ടാ​ളി​ക​ളും അ​റ​സ്റ്റി​ലാ​വു​ക​യും റി​മാ​ൻ​ഡി​ൽ ജ​യി​ലി​ലാ​വു​ക​യും ചെ​യ്തു.​ഷി​ജു വ​ർ​ഗ്ഗീ​സ് ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

Related posts

Leave a Comment