ഛത്തീസ്ഗഡ് പോളിങ് ബൂത്തിലേക്ക്. ആദ്യഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്.
ആദ്യഘട്ട വോട്ടെടുപ്പില്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്.
അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ജില്ലകളില്‍ സജീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ്. ഡ്രോൺ സുരക്ഷ ഉൾപ്പെടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.