താനൂർ: ചാറ്റ് വഴി ചീറ്റ് ചെയ്ത യുവാവിനെ താനൂർ പോലീസ് അതേ നാണയത്തിൽ പിടികൂടി.
രണ്ടായിരത്തോളം സ്ത്രീകളെ വാട്സ്ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജ് (32) ആണ് പിടിയിലായത്.
ഫേസ്ബുക്ക് മെസഞ്ചർ വഴി നാലു വർഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള സ്ത്രീകളെ അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തിയിരുന്നു.
ഒടുവിൽ സ്ത്രീയാണെന്ന വ്യാജേന നാലു ദിവസം ചാറ്റ് ചെയ്താണ് യുവാവിനെ പോലീസ് വരുത്തിയത്.
താനൂർ സിഐ പി. പ്രമോദ്, സീനിയർ സിപിഒ സലേഷ് കാട്ടുങ്ങൽ, സിപിഒ വമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.