കാലിലെ കുടുക്ക് അന്തകനായി! കാലില്‍ വളളി കെട്ടി 40 മീറ്റര്‍ ഉയരത്തിലുളള പാലത്തില്‍ നിന്നും ചാടി; മരണം ഭാര്യയുടെയും മകന്റെയും മുന്നില്‍

chattam

ലോകത്തില്‍ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് സാഹസിക നിമിഷങ്ങള്‍. മറ്റുളളവര്‍ ചെയ്യുന്നത് കാണുവാനും, സ്വയം ചെയ്യുവാനും തോന്നിപ്പിക്കുന്ന ഒരപൂര്‍വ നിമിഷമാണത്. എന്നാല്‍ സാഹസികതയിലൂടെ നിരവധി ജീവനുകളാണ് പൊലിയുന്നത്. ഇതാ ഇപ്പോള്‍ ബ്രസീലിലെ സാവോപോളോയിലും ഇത്തരത്തിലുളള സംഭവം ഉണ്ടായിരിക്കുകയാണ്. 36 കാരന്‍ ഫാബിയോ എസെക്യുന്‍ ഡി മൊറായ്‌സാണ് ദാരുണമായി മരിച്ചത്. ഒരു ചാരിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം.

40 മീറ്റര്‍ ഉയരത്തിലുളള പാലത്തില്‍ നിന്നും ചാടുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കാലില്‍ വളളി കെട്ടി താഴേക്കുചാടുകയായിരുന്നു ഫാബിയോ. എന്നാല്‍ അദ്ദേഹം ഉപയോഗിച്ച വളളിയുടെ നീളം കൂടിയതിനാല്‍ തല തറയില്‍ ഇടിച്ചു. ഇതേത്തുടര്‍ന്ന് മാരകമായി തലയ്ക്കുപരിക്കേറ്റു മരിക്കുകയായിരുന്നു.

വളളിയില്‍ തൂങ്ങിക്കിടക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യത്തിനു വിപരീതമായി ഭാര്യയുടെയും ആറുവയസുകാരന്റെയും മുന്നില്‍ മരിക്കുവാനായിരുന്നു അദ്ദേഹത്തിന്റെ വിധി. സ്വന്തം ജീവന്‍ പണയം വച്ച് ചിരിറ്റിക്കുവേണ്ടി പണം സമ്പാദിക്കുവാനുളള ഫാബിയോയുടെ തീരുമാനത്തെ അതിശയോക്തിയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. കരളലിയിക്കുന്ന ഈ ദൃശ്യങ്ങള്‍ നിരവധിപേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞിരിക്കുന്നത്.

Related posts