തൃശൂർ: ചാവക്കാട്ട് കോണ്ഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്ഡിപിഐ നടത്തിയ ആസൂത്രിത കൊലപാതകമാണിത്. അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഭിമന്യൂ കേസിന്റെ ഗതിയാകുമോയെന്ന ആശങ്കയുണ്ട്. എസ്ഡിപിഐയുടെ പേര് മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യം പറയാതിരുന്നത് അതിനെക്കുറിച്ച് അറിയാത്തതിനാലെന്നും ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്ചരാത്രിയാണ് പുന്ന സെന്ററിൽ വച്ചാണ് നാലുപർക്ക് വെട്ടേറ്റത്.
കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് കൂടിയായ പുന്ന പുതുവീട്ടിൽ നൗഷാദ് (പുന്ന നൗഷാദ് -43) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചത്. സംഭവത്തിൽ ഏഴുപേരെ ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 18 ഓളം പേർ നിരീക്ഷണത്തിലാണ്.