ചാവക്കാട്: പോലീസ് ചാവക്കാട് നടത്തിയ അതിക്രമത്തിനെതിരെ യുഡിഎഫ് പ്രതിഷേധം നടത്തും. പുന്ന നൗഷാദിന്റെ കൊലപാതക അന്വേഷണം സിബിഐയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചിന് നേരെയാണ് പോലീസ് അതിക്രമം കാണിച്ചത്.
രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പോലീസ് സ്റ്റേഷൻ മാർച്ചിന് നേരെ ഗ്രനേഡും ജലപീരങ്കിയും ചാവക്കാട് ഉപയോഗിക്കുന്നത് ആദ്യമായാണ്. പ്രത്യേക കാരണമില്ലാതെയാണ് പോലീസ് അക്രമം നടത്തിയതെന്ന് യോഗം ആരോപിച്ചു.കോണ്ഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, കൊലപാതകം സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിന് ചാവക്കാട് നടത്തുന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് പ്രസംഗിക്കും.