മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലേറ്റ തിരിച്ചടിക്കു പിന്നാലെ രാജിക്കൊരുങ്ങി പിസിസി അധ്യക്ഷൻ അശോക് ചവാൻ. താൻ ഇതിനോടകം തന്നെ രാജി സമർപ്പിച്ചെന്നും ഇനി അതിന്മേൽ തീരുമാനമെടുക്കേണ്ടത് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു.
എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടെതെന്നും രാഹുൽ തന്നെയാകും തീരുമാനിക്കുക. കോൺഗ്രസ് പാർട്ടിയൊന്നടങ്കം അദ്ദേഹത്തിന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുമെന്നും ചവാൻ കൂട്ടിച്ചേർത്തു.