ചവറ ഗവൺമെന്‍റ് കോ​ള​ജ് പ​രി​സ​രം കാ​ടു​ക​യ​റിയ നിലയിൽ;  ഇഴജന്തുക്കളുടെയും മാലിന്യ നിക്ഷേപത്തിലും പൊറുതിമുട്ടി വിദ്യാർഥികൾ

കൊ​ല്ലം: ച​വ​റ ബേ​ബി​ജോ​ണ്‍ മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ് പ​രി​സം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. കോ​ള​ജ് ആ​രം​ഭി​ച്ചി​ട്ട് 37 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കോ​ള​ജി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ള​ജി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള​ള കെ​ട്ടി​ട​ങ്ങ​ളു​ടെ ചു​റ്റി​നു​മാ​ണ് കാ​ടു​വ​ള​ർ​ന്ന് കി​ട​ക്കു​ന്ന​ത്. ഇ​തു മു​ലം മാ​ലി​ന്യ നി​ക്ഷേ​പ​വും ന​ട​ക്കു​ന്നു​ണ്ട്. ചു​റ്റു​മ​തി​ൽ ഇ​ല്ലാ​ത​തു​മൂ​ലം കോ​ള​ജി​ന് തെ​ക്കു​ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് സ​മീ​പ​വാ​സി​ക​ൾ വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും യാ​ത്ര ചെ​യ്യു​ന്ന​ത്.

ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ന​യ്ക്ക​ളു​ടെ​യും ശ​ല്യം മൂ​ലം വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭി​വി​ക്കു​ന്നു​. വ​ഴി​യി​ൽ മൂ​ട്ടോ​ളം വെ​ള​ള​മാ​ണു​ള​ള​ത്. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ര​ണ്ട് യൂ​ണി​റ്റു​ക​ളും എ​ൻ.​സി.​സി യു​ടെ ഒ​രു യൂ​ണി​റ്റും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട​ങ്കി​ലും ഇ​വ​ർ ആ​രും ത​ന്നെ കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് അ​മ​ർ​ഷ​മു​ണ്ട്

Related posts