ചവറയില്‍ അമ്മ മകനെ വിവാഹം കഴിച്ചോ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയും ചിത്രവും സത്യമോ? വാര്‍ത്തയുടെ പശ്ചാത്തലം തേടിപ്പോയ രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ കണ്ടത്

അടുത്തദിവസങ്ങളില്‍ ഒരു വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലം ചവറ പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. പോലീസ് സ്റ്റേഷനില്‍ ഒരു യുവതിയെ കൊണ്ടുവന്ന് ഇറക്കുന്നതും ചുറ്റും കൂടിയ ആളുകള്‍ ഇവരെ കൂവുന്നതുമാണ് ദൃശ്യങ്ങളില്‍. ചവറയില്‍ ഒളിച്ചോടി വിവാഹം കഴിച്ച അമ്മയും മകനും അറസ്റ്റില്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ദൃശ്യം പ്രചരിച്ചതോടെ സത്യം എന്താണെന്ന് രാഷ്ട്രദീപികഡോട്ട്‌കോം അന്വേഷിച്ചു.

കൊല്ലത്തുനിന്നും ഒരു യുവതിയും ഇവരുടെ ബന്ധുവായ ആണ്‍കുട്ടിയും ഒളിച്ചോടി പോയെന്നത് ശരിയാണ്. ദൃശ്യങ്ങളിലുള്ളത് ഈ യുവതിയെ സ്‌റ്റേഷനില്‍ കൊണ്ടുവരുന്നതുമാണ്. എന്നാല്‍ ബാക്കി പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. ചവറ സ്വദേശിനിയായ ഭര്‍തൃമതിയാണ് ബന്ധുവായ തന്നെക്കാള്‍ പ്രായം കുറഞ്ഞ യുവാവിനൊപ്പം ഒളിച്ചോടിയത്.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇരുവരെയും കണ്ടെത്തുകയും യുവതിക്കെതിരേ കേസെടുക്കുകയുമായിരുന്നുവെന്ന് ചവറ പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു. യുവതിയുടെയും ബന്ധുവായ യുവാവിന്റെയും ഫോട്ടോ സഹിതമാണ് വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത്.

 

Related posts