ചാവശേരി: ചാവശേരിയിൽ വടി വാളുമായെത്തിയ യുവാവ് ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ കവർന്നു. ഇന്നു പുലർച്ചെ നാലോടെ ചാവശേരി പി.കെ.കാദർ കുട്ടി മെമ്മോറിയൽ എൽപി സ്കൂളിന് മുന്നിലായിരുന്നു സംഭവം.
ചാവശേരി യൂണിറ്റി ട്രേഡേഴ്സിലേക്ക്കോയമ്പത്തൂരിൽ നിന്നു സാധനങ്ങളുമായെത്തിയ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ കാസർഗോഡ് സ്വദേശി നസീർ അഹമ്മദിന്റെ വില പിടിപ്പുള്ള മൊബൈൽ ഫോണാണ് കവർന്നത്.
പുലർച്ചെയെത്തിയ ലോറി കടയ്ക്ക് മുന്നിൽ നിർത്തിയിട്ടതായിരുന്നു.
വടിവാളുമായെത്തിയ യുവാവ് യൂനിറ്റി ട്രേഡേഴ്സിന്റെ മുൻവശത്തെ സി സി ടിവി കാമറ വാൾ ഉപയോഗിച്ച് പൊളിക്കുകയും ലോറിയിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
ഡ്രൈവറെ വടി വാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു. യൂനിറ്റി ട്രേഡേഴ്സ് ഉടമ മട്ടന്നൂർ പോലീസിൽ പരാതി നൽകി.