നെന്മാറ : കതിരണിഞ്ഞ പാടശേഖരങ്ങളിൽ ചാഴി ശല്യം രൂക്ഷമായി കർഷകർ ആശങ്കയിൽ. വെയിലോ കാറ്റോ കിട്ടാതെ മൂടിക്കെട്ടിയ കാലാവസ്ഥയിലാണ് ചാഴി ശല്യം വർധിക്കുന്നത്. കള കയറിയ കൃഷി തിരിച്ചു പിടിക്കുന്നതിന് ചാഴി ശല്യം കർഷകരെ ഏറെ വലയ്ക്കുന്നു.ഇതോടെ കിട്ടുന്ന വിളവ് വീണ്ടും കുറയുമെന്നാ ആശങ്കയിലാണ് കർഷകർ. നെന്മാറ, അയിലൂർ ,കയറാടി, കരിങ്കുളം, കരിന്പാറ പാടശേഖരങ്ങളിൽ ആണ് ചാഴി ശല്യം രൂക്ഷമായിരിക്കുന്നത്.
ഇതിനെ പ്രതിവിധിയായുള്ള ഉള്ള കീടനാശിനി സ്പ്രിംഗ്ലർ വഴി തളിക്കുന്ന രീതിയാണ് . കിടനാശിനികൾക്ക് പ്രയോഗം ഒഴിവാക്കാൻ പല കർഷകരും ശ്രമിച്ചെങ്കിലും നെല്ല് പതിരാകുന്നു അതിന് ഭയന്നാണ് പല കർഷകരും ഇതിനെ മുതിരുന്നത്. ശക്തമായ വെയിലും ചെറിയതോതിലുള്ള കാറ്റും ഉണ്ടെങ്കിൽ ചാഴി ശല്യം കുറയുമെന്ന് പഴയതലമുറയിലെ കർഷകർ പറയുന്നു.