കോട്ടയം: യുഡിഎഫ് കോട്ടയായ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനു തകർപ്പൻ ജയം. ഏഴു നിയോജക മണ്ഡലങ്ങളിൽ വൈക്കം ഒഴികെ എല്ലായിടത്തും വ്യക്തമായ ആധിപത്യം പുലർത്തിയാണ് തോമസ് ചാഴികാടന്റെ വിജയം. 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി വി.എൻ.വാസവനെ പരാജയപ്പെടുത്തിയത്.
തോമസ് ചാഴികാടന് 4,21,046 വോട്ട് ലഭിച്ചപ്പോൾ വി.എൻ. വാസവന് 3,14,787 വോട്ട് ലഭിച്ചു. മൂന്നാം സ്ഥാനത്ത് എത്തിയ എൻഡിഎ സ്ഥാനാർഥി പി.സി. തോമസിനു 1,55,135 വോട്ടും ലഭിച്ചു. ഇടുത കോട്ടയായ വൈക്കം മണ്ഡലത്തിൽ 9220 വോട്ടിനു വി.എൻ. വാസവൻ ലീഡ് ചെയ്തു.
എല്ലാ മണ്ഡലങ്ങളിലും എൻഡിഎ മൂന്നാം സ്ഥാനത്താണ്. പരന്പരാഗത യുഡിഎഫ് മണ്ഡലമായ പാലാ, കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിൽ നിന്നാണ് തോമസ് ചാഴികാടനു വ്യക്തമായ ലീഡ് ലഭിച്ചത്. പരന്പരാഗത യുഡിഎഫ് മണ്ഡലമായ കോട്ടയത്ത് തോമസ് ചാഴികാടന്റെ വിജയത്തിലൂടെ യുഡിഎഫ് കോട്ടയം യുഡിഎഫ് കോട്ടയ്ക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ലെന്നാണ് തോമസ് ചാഴികാടന്റെ മിന്നുന്ന ജയത്തിലൂടെ തെളിയിച്ചിരിക്കുന്നത്.