പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന്‍ പേരൂര്‍ക്കടയില്‍ പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. നഗരത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഇവിടെവച്ച് പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനാല്‍ വിജയിച്ചില്ല. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് സംഭവങ്ങള്‍ തുറന്നുപറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പേരൂര്‍ക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.