ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുന്ന സിനിമകളില്‍ അശ്ലീല പ്രയോഗങ്ങളും തെറി വാക്കുകളും കൂടുതലായി ഉപയോഗിക്കുന്നത്തിനെതിരേ സമൂഹമാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
എന്നാല്‍, സിനിമയില്‍ തെറി കേട്ടതുകൊണ്ട് നശിച്ചു പോകുന്ന ഒരു തലമുറയാണ് ഇവിടെയുള്ളതെന്ന് എനിക്ക് തോന്നുന്നില്ല.
പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്കുള്ള സിനിമയാണെങ്കില്‍ ലൈംഗികതയോ വയലന്‍സോ നഗ്നതയോ അടക്കമുള്ള ഘടകങ്ങളുണ്ടോ എന്നറിയാന്‍ കഴിയും.
തെറി വാക്കുകള്‍ ഒട്ടുമിക്ക മനുഷ്യരും ദേഷ്യവും നിരാശയുമൊക്കെ പ്രകടിപ്പിക്കാന്‍ ഉപയോഗിക്കാറുള്ളതാണ്.
ഒരു എഴുത്തുകാരനും ഒരു സംവിധായകനും അവരുടെ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് അവതരിപ്പിക്കുന്നില്ല. ഇവിടെ കാലാകാലങ്ങളായി മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകളാണ് എല്ലാം.
-ചെമ്പന്‍ വിനോദ്