അമരവിള: അമരവിള സംയോജിത ചെക്ക്പോസ്റ്റിലാണ് ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടത്. രാവിലെ കോഴിക്കടത്ത് ഉണ്ടാകുമെന്ന രഹസ്യ വിവരത്തെത്തുടർന്ന് അമരവിള ചെക്ക്പോസ്റ്റിലെത്തിയ സ്ക്വാഡ് -7 നെ ഓഫീസർ സി. എസ്. അനിൽ ബാരിക്കേഡ് താഴ്ത്തി പരിശോധന ശക്തമാക്കണമെന്ന് ചെക്ക്പോസ്റ്റിലുണ്ടായിരുന്നവർക്ക് നിർദേശം നല്കി എന്നാൽ ആ സമയം ചെക്ക്പോസ്റ്റിലുണ്ടായിരുന്ന അജിത് എന്ന ഓഫീസർ ചെക്പോസ്റ്റിലെ പരിശോധനകൾക്ക് താങ്കൾ നിർദേശം നൽകേണ്ടെന്ന് പറഞ്ഞ് വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് തർക്കം നടക്കവെ സ്ക്വഡിലെ തന്നെ ഇൻസ്പെക്ടറായ ബിനുഅലക്സ് സ്ക്വാഡിലെ ഓഫീസർക്കെതിരെയുണ്ടായ സംഭവം ചോദ്യം ചെയ്തു. തുടർന്ന് തർക്കം ചെക്ക്പോസ്റ്റിലെ ഓഫീസറും ഇൻസ്പെക്ടറും തന്നിലായി ഇതിനിടയിൽ ചെക്ക്പോസ്റ്റിലെ ഓഫീസർ തന്നെ മർദിച്ചെന്നാരോപിച്ച് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടി എന്നാൽ അരമണിക്കൂറിനകം ഈയാൾക്ക് വേറെ കുഴപ്പമൊന്നുമില്ലാത്തതിനാൽ വിട്ടയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
മൂന്നുമാസം മുന്പ് ചെക്ക്പോസ്റ്റിൽ പരിശോധനകളില്ലാതെ കടത്തിവിട്ട ടൈൽസ് പിടികൂടിയ സ്ക്വഡ് -3 യിലെ ഓഫീസറെ ചെക്ക്പോസ്റ്റിലെ ഓഫീസറായ അനിൽജോർജ്ചീത്തവിളിച്ച പരാതി നിലവിലുണ്ട് കൂടാതെ ഇന്ന് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായരുന്ന ഓഫീസർ ഏഴ്മാസം മുന്പ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ അസഭ്യം പറഞ്ഞ കേസും നിലവിലുണ്ട് ഈ സഭവവുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മീഷണർക്കും പാറശാലപോലീസിനും സർക്കിൾ ഇൻസ്പെക്ടർ അന്ന് പരാതി നൽകിയിരുന്നു .
ചെക്ക്പോസ്റ്റിലെ മറ്റൊരുദ്യോഗസ്ഥൻ രണ്ടുമാസം മുന്പ് മദ്യപിച്ച്കൊണ്ട് ഓഫീസ് ഫോണിൽനിന്ന് കാഞ്ഞിരംകുളം സ്റ്റേഷനിലെ ഒരുപോലീസുകാരനെ ചീത്തവിളിച്ച കേസും എടുത്തിട്ടുണ്ട്. സക്വാഡ് നന്പർ 7 ന്റെ നീക്കങ്ങൾ മനസിലാക്കി ജീവനക്കാർതന്നെ കോഴിമാഫിയക്ക് രഹസ്യങ്ങൾ കൈമാറുന്ന വിവരം കഴിഞ്ഞ ദിവസം രാഷ് ട്ര ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന്റെ പ്രകോപനവും തർക്കങ്ങൾക്ക് കാരണമായതായും പറയപ്പെടുന്നു കൂടാതെ ഇന്നലെ പുലർച്ചെ സ്ക്വാഡ് 7 ന്റെ നേതൃത്വത്തിൽ ചെക്പോസ്റ്റിന്റെ സമീപത്ത് നിന്ന് കോഴി കടത്തിയ ഓട്ടോറിക്ഷാ പിടികൂടി 40000 രൂപാ പിഴയിട്ടിരുന്നു എതും ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം .
അമരവിള ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് കളളക്കടത്ത് സംഘങ്ങൾക്ക് സഹായം നൽകുന്ന ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട് .