കോഴിക്കോട്: ഓണക്കാലത്ത് മോട്ടോര്‍ വാഹന നിയമ പ്രകാരമുള്ളവര്ധിപ്പിച്ച പിഴത്തുക ഈടാക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി പറയുമ്പോഴും ഇന്നലെയും നഗരത്തില്‍ പലയിടത്തും വര്‍ധിപ്പിച്ച പിഴ തന്നെ ചുമത്തി ഉദ്യോഗസ്ഥര്‍ . ഇന്നലെ നഗരത്തിലെ പ്രധാനഭാഗങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ നിയമംലംഘകരെ പിടികൂടാന്‍ ഉണ്ടായിരുന്നു.
ഓണത്തിരക്കിനിടെ പോലീസ് പരിശോധനയും കൂടിയായതോടെ നഗരത്തിലെ പലയിടത്തും ഗതാഗതസ്തംഭനവും ഉണ്ടായി. മോട്ടോര്‍ വാഹന നിയമം നടപ്പാക്കുന്നതില്‍ പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്നും മന്ത്രി എ.കെ.ശശീന്ദന് അറിയിച്ചിരുന്നു. എന്നാല്‍ ഈ രീതിയില്‍ ഒരു നിര്‍ദശവും ലഭിച്ചില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥരും മേട്ടോര്‍ വാഹനവകുപ്പും പറയുന്നത്.
അതേസമയം ഓണക്കാലത്തെ വര്‍ധിപ്പിച്ച പിഴ ഈടാക്കല്‍ സര്‍ക്കാരിനെതിരായ ജനവികാരം ഉയര്‍ത്തുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ആധ്യം ബോധവല്കരണം പിന്നെ പിഴ ഈടാക്കല്‍ എന്ന രീതിയിലേക്ക് കുറച്ചുദിവസത്തേക്കെങ്കിലും മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഓണക്കാലത്ത് നിയമലംഘനങ്ങള്‍ കൂടാന്‍ സാധ്യത ഏറെയായതിനാല്‍ ഉള്ളത് ‘ചാകര’യാക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.