കേരളാ അതിര്‍ത്തിയിലെ ചെക്കിംഗ് പ്രഹസനമാണെന്നുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാകുന്നു. റവീഷ് നന്ദന് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് കുറിപ്പ് വന്നത്.
ഹരിയാന, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ കടന്നാണ് കേരളത്തില്‍ എത്തിയത്. കടന്നുവന്ന സംസ്ഥാനങ്ങളില്‍ കൃത്യമായ പരിശോധയുണ്ടായിരുന്നു.
എന്നാല്‍ മംഗലാപുരം ചെക്ക് പോസ്റ്റ് വഴി രാത്രി 8.30 ഓടെ കടന്ന തന്നോട് ആരും ഒന്നും ചോദിച്ചില്ലെന്ന് കുറിപ്പില്‍ പറയുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം
#ഞാൻ_കേരളത്തിൽ_എത്തി…#കേരളാ_ബോർഡറിലെ_ചെക്കിങ്_എന്ന_തള്ള്_പ്രഹസനമാണെന്ന്_മനസ്സിലായി*…
👉🏻 #ഹിമാചലിൽ നിന്ന് യാത്ര തുടങ്ങി ..
👉🏻 #ഹരിയാനയിൽ പോലീസ് / ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചെക്ക് ചെയ്തു . RTPCR/അല്ലേൽ ഓൺലെയിൻ പാസ്സ് ഉണ്ടോ എന്ന് അന്നെഷിക്കുന്നു …
ഒരു രജിസ്റ്ററിൽ വരുന്ന സ്ഥലം , പോകുന്ന സ്ഥലം , എത്ര ആൾക്കാർ , മൊബൈൽ നമ്പർ എഴുതി എടുക്കുന്നു. യാത്ര ചെയ്യാൻ അനുവദിക്കുന്നു .
👉🏻 #രാജസ്ഥാൻ പോലീസ് / ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചെക്ക് ചെയ്തു . പോലീസ് കേറി പോകാൻ 2000 രൂപ ചോദിക്കുന്നു …കു…രു കൊടുക്കും എന്ന് ഞാൻ വ്യക്തമാക്കിയതായതോടെ പൊക്കോളാൻ പറയുന്നു…
RTPCR/അല്ലേൽ ഓൺലെയിൻ പാസ്സ് ഉണ്ടോ എന്ന് അന്നെഷിക്കുന്നു …ഒരു രജിസ്റ്ററിൽ വരുന്ന സ്ഥലം , പോകുന്ന സ്ഥലം , എത്ര ആൾക്കാർ , മൊബൈൽ നമ്പർ എഴുതി എടുക്കുന്നു. യാത്ര ചെയ്യാൻ അനുവദിക്കുന്നു .വഴിയിൽ ഒരു ടോൾ ബൂത്തിലും ഇതേ രീതി തുടരുന്നു .
👉🏻 #ഗുജറാത്ത് പോലീസ് / ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചെക്ക് ചെയ്തു . RTPCR/അല്ലേൽ ഓൺലെയിൻ പാസ്സ് ഉണ്ടോ എന്ന് അന്നെഷിക്കുന്നു …
ഒരു രജിസ്റ്ററിൽ വരുന്ന സ്ഥലം , പോകുന്ന സ്ഥലം , എത്ര ആൾക്കാർ , മൊബൈൽ നമ്പർ എഴുതി എടുക്കുന്നു. യാത്ര ചെയ്യാൻ അനുവദിക്കുന്നു . ഇടയിൽ 2 ടോൾ ബൂത്തിലും ഇതേ ഇതേ രീതി തുടരുന്നു …
👉🏻 #മഹാരാഷ്ട്ര പോലീസ് / ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചെക്ക് ചെയ്തു . RTPCR/അല്ലേൽ ഓൺലെയിൻ പാസ്സ് ഉണ്ടോ എന്ന് അന്നെഷിക്കുന്നു …
ഒരു രജിസ്റ്ററിൽ വരുന്ന സ്ഥലം , പോകുന്ന സ്ഥലം , എത്ര ആൾക്കാർ , മൊബൈൽ നമ്പർ എഴുതി എടുക്കുന്നു. യാത്ര ചെയ്യാൻ അനുവദിക്കുന്നു .ഇടയിൽ 1 ടോൾ ബൂത്തിലും ഇതേ രീതി തുടരുന്നു .
👉🏻 #കർണ്ണാടക പോലീസ് / ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ചെക്ക് ചെയ്തു . RTPCR/അല്ലേൽ ഓൺലെയിൻ പാസ്സ് ഉണ്ടോ എന്ന് അന്നെഷിക്കുന്നു …
ഒരു രജിസ്റ്ററിൽ വരുന്ന സ്ഥലം , പോകുന്ന സ്ഥലം , എത്ര ആൾക്കാർ , മൊബൈൽ നമ്പർ എഴുതി എടുക്കുന്നു.
യാത്ര ചെയ്യാൻ അനുവദിക്കുന്നു .ഇടയിൽ 5 സ്ഥലത്ത് ചെക്കിങ് . കൃത്യമായി കേരളത്തിലേ പാസ്സ് ( ഓൺ ലയിൻ രെജിസ്റ്റർ ചെയ്തത് ) കാണിക്കാൻ പറയുന്നു…
അങ്ങിനെ മ്മടെ കേരളം എത്തി… കുറ്റം പറയുവാന്ന് തോന്നരുത്… പാളിച്ച ഉണ്ടെങ്കിൽ തിരുത്തണം. ബോർഡറിൽ ഒരാളും ഒന്നും ചോദിച്ചില്ല .
ഇന്നലെ രാത്രി 8-8:30 ഇടയിൽ ആണ് ഞാൻ വന്നത് …കൂടെ മുന്നിലും ബാക്കിലും ആയി 15 കാറുകളും ഉണ്ടായിക്കാണും…സ്വാഗതം ബോർഡ് എത്തിയപ്പോൾ ഒന്നും കാണാഞ്ഞപ്പോൾ മുന്നിൽ എവിടേലും ഉണ്ടാകും എന്ന് കരുതി …ഒന്നും കണ്ടില്ല..
NB:- ഇനി നമ്മുടെ കേരളം No1 ആയോണ്ട് ഡിജിറ്റൽ സിസ്റ്റം ആണോ എന്നറിയില്ല …ക്യാമറ , സെൻസേർസ് പോലേ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ഛ് റോഡിൽ കൂടി പോകുമ്പോ ഓട്ടോമാറ്റിക്ക് ചെക്കിങ് വല്ലതും ഉണ്ടെങ്കിലോ ….അത് വഴി നമ്മുടെ പോലീസിന്റെയും , ആരോഗൃപ്രവർത്തകരുടെയും ജീവനും സുരക്ഷ നൽകാലോ….