നിങ്ങള്‍ കരുതുന്നതുപോലെ ഞങ്ങള്‍ ലൈംഗികതൊഴിലാളികളല്ല! ഇന്ത്യന്‍ സ്ത്രീകളും ഇതിലേയ്ക്ക് കടന്നുവരണമെന്നാണ് ആഗ്രഹം; ഐപിഎല്ലുകളിലെ പ്രധാന ആകര്‍ഷണമായ ചിയര്‍ ഗേള്‍സിലൊരാള്‍ മനസുതുറക്കുന്നു

southlive_2017-05_afa8ed28-6cb2-4594-8c68-847f95537299_gaga (1)ഐപിഎല്‍ ക്രിക്കറ്റ് പോപ്പുലറായതുപോലെ തന്നെ ജനപ്രിയരായവരാണ് ചിയര്‍ ഗേള്‍സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പെണ്‍കുട്ടികളും. ഐപിഎല്‍ ആരംഭിച്ച കാലഘട്ടം മുതല്‍ ചിയര്‍ ഗേള്‍സ്് കളിയുടെ ഭാഗമാണ്. അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പെണ്‍കുട്ടികളാണ് പ്രതിവര്‍ഷം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നത്. ഇവരുടെ ബാഹ്യരൂപം മാത്രമേ ആളുകള്‍ ശ്രദ്ധിക്കാറുള്ളു. അഞ്ജാതരായാണ് അവര്‍ കഴിയുന്നത്. താരങ്ങളുമായും ആരാധകരുമായും ആശയവിനിമയം നടത്താനും അവര്‍ക്ക് അനുവാദമില്ല എന്നതാണ് കാരണം. പുറമെ സന്തോഷവതികളായിട്ടാണ് കാണപ്പെടുന്നതെങ്കിലും ഇക്കൂട്ടര്‍ അഅനുഭവിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് പേര് വെളിപ്പെടുത്താത്ത ഒരു ചിയര്‍ ഗേള്‍. റെഡ്ഡിറ്റിലെ ആസ്‌ക് മി എനിതിംഗ് എന്ന പരിപാടിയിലൂടെയാണ് ഇവര്‍ താനുള്‍പ്പെടുന്ന തൊഴില്‍ വര്‍ഗത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

hthrh

ചിയര്‍ ലീഡര്‍മാരായി ഇന്ത്യക്കാരും വേണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. എന്നാല്‍ അതില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഒരുപക്ഷെ ഐപിഎല്‍ അധികൃതര്‍ എന്നെ പുറത്താക്കി മറ്റൊരു വെള്ളക്കാരിയെ നിയമിക്കും. ഐപിഎല്‍ മത്സരങ്ങളില്‍ ചുവടുവെക്കുമ്പോള്‍ കാണികള്‍ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം സമീപനങ്ങളെ ഞാന്‍ വെറുക്കുന്നു. ഞങ്ങളുടെ ടീം എളുപ്പത്തില്‍ ഓള്‍ ഔട്ട് ആകണമെന്നോ അങ്ങിനെയെങ്കില്‍ കുറച്ചുസമയമല്ലേ ഡാന്‍സ് ചെയ്യേണ്ടതുള്ളൂ എന്നൊന്നും ചിന്തിക്കാറില്ല. ഞങ്ങളുടെ ടീം വിജയിക്കണമെന്ന് തന്നെയാണ് എപ്പോഴും ആഗ്രഹം. വെറുതെ സീറ്റില്‍ ഇരിക്കുന്നതിനേക്കാള്‍ ഡാന്‍സ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇതിനുമുമ്പ് ഞാന്‍ ക്രിക്കറ്റ് ആരാധിക ആയിരുന്നില്ല. ഇപ്പോള്‍ നേരെതിരിച്ചാണ്. ചില കാണികള്‍ ചിയര്‍ ലീഡര്‍മാര്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത് കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളെ ഞങ്ങള്‍ വെറുക്കുന്നു. വെള്ളക്കാരികള്‍ കുട്ടിയുടുപ്പുകളുമായി ഡാന്‍സ് ചെയ്യുന്നതില്‍ ഇന്ത്യക്കാര്‍ക്ക് ഒരു കുഴപ്പവുമില്ല, എന്നാല്‍ ഇതേകാര്യം ഇന്ത്യന്‍ സ്ത്രീകള്‍ ചെയ്താല്‍ ആകെ കുഴപ്പമായി. ഇത് നിരാശപ്പെടുത്തുന്നു.

southlive_2017-05_61d675ae-d87a-4fbb-a1c0-881228767cea_07cheer4

പാട്ടും മ്യൂസിക്കും കാരണം കാണികളുടെ അശ്ലീല പരാമര്‍ശങ്ങള്‍ കേള്‍ക്കാറില്ല. അത്തരക്കാരെ അവഗണിക്കുകയാണ് ചെയ്യുന്നത്. പുരുഷ കാണികള്‍ക്കൊപ്പം നിന്ന് ചിത്രമെടുക്കില്ലെന്ന് ഞാന്‍ സ്വയമെടുത്തിട്ടുള്ള പ്രതിജ്ഞയാണ്. അമേരിക്കയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്ത്രീകളെ ലൈംഗികചരക്കുകളായി കാണിക്കുന്നതായി തോന്നിയിട്ടില്ല. അമേരിക്കയില്‍ ഏതെങ്കിലും സ്ത്രീകള്‍ വഴിയരികിലോ മറ്റിടങ്ങളിലെ ഡാന്‍സ് ചെയ്യുകയാണെങ്കില്‍ അവരെ ലൈംഗിക ചരക്കുകളായി ആരും കാണാറില്ല. അവര്‍ ഡാന്‍സര്‍മാരാണ് എന്നാണ് സമൂഹം പറയുക. എന്നാല്‍ ഐപിഎല്‍ ചിയര്‍ലീഡര്‍മാരെ കൂടുതലും ലൈംഗിക ചരക്കുകളായിട്ടാണ് കാണുന്നത്. എന്നാല്‍ ഈ വക കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ചെയ്യുന്ന ജോലി ആസ്വദിക്കാനാണ് എന്റെ ശ്രമം. എന്നാല്‍ ഇവിടത്തെ ആളുകളുടെ മനോഭാവം മാറിയില്ലെങ്കില്‍ അടുത്ത തവണ ഐപിഎല്‍ മാനേജ്‌മെന്റുമായുള്ള കരാര്‍ പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യക്കാര്‍ ചിയര്‍ലീഡര്‍മാരെ ആദ്യമായി കാണുന്നത് ഐപിഎല്ലിലാണ്. ഭൂരിഭാഗം ആളുകളും ധരിച്ചുവച്ചിരിക്കുന്നതുപോലെ ഞങ്ങളെല്ലാവരും വേശ്യകളല്ല. അത്തരക്കാര്‍ ഇല്ലെന്നല്ല പറയുന്നത്. ഒന്നോ രണ്ടോ പേര്‍ ഉണ്ടാകും. എനിക്കൊപ്പം ചിയര്‍ ലീഡര്‍മാരായ മറ്റുള്ളവരെല്ലാം ആദരണീയരാണ്. വ്യത്യസ്ത തൊഴില്‍സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ് ചിയര്‍ലീഡര്‍മാര്‍ എന്നുകേട്ടിട്ടുണ്ട്. ചിലര്‍ ലൈബ്രേറിയന്‍മാരാണ്. മറ്റു ചിലര്‍ നഴ്‌സുമാരും. ഞാന്‍ ഇതിനുമുമ്പ് ഹൗസ് പെയിന്റര്‍ ആയിട്ടാണ് ജോലി ചെയ്തിരുന്നത്. ഐപിഎല്‍ ഇല്ലാത്ത സീസണില്‍ ബോളിവുഡ് സിനിമകളില്‍ ഡാന്‍സ് ചെയ്യാറുണ്ട്. ഐപിഎല്ലില്‍ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് തുറന്നുപറയാനുള്ള അവകാശം ഞങ്ങള്‍ക്കില്ല.

Related posts