വൈക്കം: കൃഷിയിടത്തിനു ചുറ്റുമുള്ള തോട്ടിലും കുളങ്ങളിലും കിണറിലുമൊക്കെ ഓരു കലര്‍ന്ന് പ്രതിസന്ധി സൃഷ്ടി ച്ചപ്പോഴും ദൂരെ നിന്ന് തലച്ചുമടായി വെള്ളമെത്തിച്ച് ജൈവകൃഷി സംരക്ഷിച്ച വനിതാ ഗ്രൂപ്പിനു ചീരകൃഷിയില്‍ നൂറുമേനി.
ഉദയനാപുരം പടിഞ്ഞാറെക്കര ഹരിശ്രീ കുടുംബശ്രീയുടെയും ശ്രീലക്ഷ്മി ലേബര്‍ ഗ്രൂപ്പിന്റെയും സംയുക്താഭിമു ഖ്യത്തില്‍ നടത്തിയ കൃഷിയിലാണ് വനിതകള്‍ വിജയം നേടിയത്. വര്‍ഷങ്ങളായി തരിശായി കാടും പടര്‍പ്പും തിങ്ങിയ പുരയിടം ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണിവര്‍ കൃഷി യോഗ്യമാക്കിയത്.
പാവല്‍, പടവല്‍, പീച്ചില്‍, തക്കാളി, വഴുതന, മത്തന്‍, കുമ്പളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറി തൈകളും നട്ടു പരിപാലിച്ച തിനിടയില്‍ ഇടവിളയായി നട്ട ചീരയാണിപ്പോള്‍ വലിയ വിളവ് നല്കിയത്.
വിളവെടുപ്പ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലോടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.എസ്. മോഹനന്‍, പ്രവീണ സിജി, പഞ്ചായത്ത് അംഗങ്ങളായ ജയ, ഗിരിജ പുഷ്‌കരന്‍, ജമീല, സന്ധ്യാമോള്‍, ശശികല തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൃഷിക്കാവശ്യമായ പച്ചക്കറി തൈകളും വളവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കിയ ഗുരുകൃപ ഹോര്‍ട്ടി കള്‍ച്ചറല്‍ ഉടമ മക്കന്‍ ചെല്ലപ്പന്‍, ഉദനായപുരം കൃഷി ഓഫീസര്‍ സീന, കൃഷി അസിസ്റ്റന്റുമാരായ രാജേഷ്, രമ തുടങ്ങിയവരും വനിതാ ഗ്രൂപ്പിനു പില്‍ബലമേകുന്നുണ്ട്. ഹരിശ്രീ കുടുംബശ്രീ പ്രസിഡന്റ് സുലോചന, സെക്രട്ടറി ഷീല രാജേന്ദ്രബാബു, ശ്രീലക്ഷ്മി ലേബര്‍ ഗ്രൂപ്പ് പ്രസിഡന്റ് വിജയമ്മ സുഗതന്‍, സെക്രട്ടറി വൈജയന്തി വിനയരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.