പഴയന്നൂർ: പ്രകൃതി ദുരന്തത്തിൽ തകർന്നുപോയ പഴയന്നൂരിലെ ചീരക്കുഴി ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമാണത്തിന് കേന്ദ്രസഹായം ആവശ്യപ്പെടുമെന്നും നബാർഡ് ഉൾപ്പെടെയുളള വിവിധ ഏജൻസികളുടെ സഹായം ലഭ്യമാക്കുന്നതിനും പരിശ്രമിക്കുമെന്നും എം.പി പറഞ്ഞു.
പ്രകൃതി ദുരന്തത്തിൽ തകർന്നുപോയ ചീരക്കുഴി ഇറിഗേഷൻ പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു എംപി. ചീരക്കുഴി പദ്ധതിയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടേയും, ജലവിഭവ വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടേയും യോഗം ഉടൻ വിളിച്ചു ചേർക്കും.
പദ്ധതിയുടെ പുനർനിർമാണത്തിനായി ജലസേചന വകുപ്പധികൃതർ 14 കോടി രൂപയുടെ എസ്റ്റിമേറ്റ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട ്. കഴിഞ്ഞ ദിവസം ലോകബാങ്ക് പ്രതിനിധികൾ ചീരക്കുഴി പ്രദേശം സന്ദർശിച്ചിരുന്നു. പഴയന്നൂർ, കൊണ്ടാഴി, പാഞ്ഞാൾ, വളളത്തോൾ നഗർ, ദേശമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ 987 ഹെക്ടർ കൃഷി സ്ഥലത്തേക്ക് വെളളമെത്തിക്കുന്നതിനുളള ഏക ജലസ്രോതസാണ് ചീരക്കുഴി ഇറിഗേഷൻ പദ്ധതി.
അതുകൊണ്ട ് തന്നെ പദ്ധതിയുടെ പുനർനിർമാണം അടിയന്തിര പ്രധാന്യത്തേടെ പൂർത്തിയക്കേണ്ട തുണ്ട ്. 1957 ൽ നിർമാണം ആരംഭിച്ച പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിയത് 1968ലാണ്. പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, പഴയന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയൻ, ഗ്രാമപഞ്ചായത്ത് മെന്പർമാരായ എൻ.വി.നാരായണൻകുട്ടി, പി.എസ്.സുലൈമാൻ, ചീരക്കഴുഴി ഇറിഗേഷൻ അസി.എൻജിനീയർ കെ. എ. ജോയ് എന്നിവർ എം.പിയോടൊപ്പമുണ്ടായിരുന്നു.