പെരുമ്പാവൂർ: അറക്കപ്പടി വലിയകുളം ഭാഗത്ത് പ്രവർത്തിച്ചിരുന്ന ചീട്ടുകളി കേന്ദ്രത്തിൽ നിന്നും വടിവാൾ ആക്രമണം നടത്തി ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആറ് പ്രതികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മേയ്ക്കപ്പാലസ്വദേശി അജിത് (24), വായ്ക്കര സ്വദേശി സുബിൻ(28), കീഴില്ലം സ്വദേശി സന്ദീപ്(30), മുടിക്കരായി സ്വദേശി കിരൺ (24), കുറുപ്പംപടി സ്വദേശി ലിയോ(23), വേങ്ങൂർ സ്വദേശി നിഥിൻ രാജൻ(26) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
സംഭവത്തിൽ നാല് പ്രതികളെകൂടി പിടികൂടാനുണ്ട്. ഒരു മാസം മുൻപാണ് പത്തംഗ സംഘം ചീട്ടുകളിസ്ഥലമായ റബർ തോട്ടം വളഞ്ഞ് ആക്രമണം നടത്തി കളിസ്ഥലത്തുനിന്നും ഒരു ലക്ഷത്തിലധികം രൂപ അപഹരിച്ചത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിലായിരുന്നു. കസ്റ്റഡിലുള്ളവരുടെ അറസ്റ്റ് ഇന്ന് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.