അമരവിള : പെരുങ്കടവിള തോട്ടവാരം ചെക്‌പോസ്റ്റ് കെട്ടിടത്തിന്റെ ഉടമ വാടക ലഭിക്കാത്തതിനെ തുടര്‍ന്ന് തൂങ്ങി മരിച്ചതിനു പിന്നാലെ അമരവിള ചെക്ക്‌പോസ്റ്റിലെ എക്‌സൈസിന്റെയും വാണിജ്യ നികുതി വിഭാഗത്തിന്റെയും കെട്ടിട ഉടമകള്‍ വാടക കൂട്ടി നല്‍കുന്നില്ലെന്ന പരാതിയുമായി രംഗത്ത്. അമരവിള എക്‌സൈസ് ഓഫീസ് കെട്ടിടത്തിന്റെ ഉടമക്ക് ചെക്‌പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ ലഭിക്കുന്നത് 920 രൂപയാണ് കറണ്ടും മെയിന്റനന്‍സും കൂടാതെയാണ് ഈ തുക ലഭിക്കുന്നത്.
ദേശീയ പാതയില്‍ റോഡിന്റെ ഓരത്ത് ആയിരത്തി ഒരുന്നൂറ് ചതുരശ്ര അടിയിലുളള കെട്ടിടത്തിന് എക്‌സൈ സിനോട് വാടക കൂട്ടി ചോദിച്ചെങ്കിലും കെട്ടിടത്തിന് വാടക കൂട്ടി നല്‍കാന്‍ റിപ്പോര്‍ട്ട് നല്‍കേണ്ട പി ഡബ്ല്യൂ ഡി പച്ചകൊടി കാട്ടിയിട്ടില്ല. നിലവില്‍ 1000 ചതുരശ്ര അടിയുളള കെട്ടിടങ്ങള്‍ക്ക് പ്രദേശത്ത് പതിനായിരത്തോളം വാടകയും ഒരു ലക്ഷത്തിലധികം അഡ്വാന്‍സും ലഭിക്കുമെ ന്നിരിക്കെ തുശ്ചമായ തുക നല്‍കുന്നതിനാലും കൂട്ടി ചോദിച്ച വാടക നല്‍കാത്തതിനാലും കെട്ടിടം ഒഴിഞ്ഞ് തരണമെന്ന നിലപാടിലാണ് ഉടമ.
അമരവിളയിലെ തന്നെ വാണിജ്യ നികുതി വിഭാഗം ജീവനക്കാരുടെ വിശ്രമ മുറികളുടെ കാര്യവും സമാനമാണ്. അമരവിള സ്വദേശിയായ ഷാജഹാന്റെ ഉടമസ്ഥത യിലുളള കെട്ടിടത്തിന്റെ 13 മുറികളില്‍ 9 മുറികളാണ് ജീവനക്കാര്‍ ഉപയോഗിക്കു ന്നതെങ്കിലും 17,000 രൂപയാണ് വാടകയായി ലഭിക്കുന്നത് കറണ്ട് ചാര്‍ജ് ,വെളളം. റൂമുകളുടെയും കിടക്കളുടെയും ശുചീകരണ മുള്‍പ്പെടെ ഉടമ ചെയ്യുമ്പോഴാണ് ഉടമക്ക് ലഭിക്കുന്ന ഈ തുക . എല്ലാ ചിലവുകളും കഴിച്ച് മുറിയൊന്നിന്ന് 700 രൂപപോലും ലഭിക്കുന്നി ല്ലെന്നാണ് പരാതി.
ഏഴു വര്‍ഷം മുമ്പ് ഇപ്പോഴത്തെ ധന മന്ത്രി തോമസ് ഐസക്കിന് മുന്നില്‍ ഉടമ പരാതി ബോധിപ്പിച്ചെങ്കിലും ഉടന്‍ നടപടിയെടു ക്കാമെന്ന മറുപടിയാണ് ലഭിച്ചത്. വാടക കൂട്ടി ലഭിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ഇറക്കി വിടുമെന്ന നിലപാടിലാണ് കെട്ടിട ഉടമകള്‍.