ചെറുപുഴ: നവജാതശിശുവിന്റെ ജീവന് രക്ഷിച്ച് ചെറുപുഴ പോലീസ്. വെള്ളിയാഴ്ച വൈകുന്നേരമാണ് പാറോത്തുംനീര്‍ സ്വദേശികളായ അനീഷ്-ജ്യോതി ദമ്പതികളുടെ 12 ദിവസം പ്രായമുള്ള കുട്ടിയെ ഛര്‍ദിയെത്തുടര്‍ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ കുട്ടി ഗുരുതരാവസ്ഥയിലാണെന്നും ഉടന്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്നും നിര്‍ദേശിച്ചു.
ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവര്‍ ചെറുപുഴ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.വി. സുധീര്‍കുമാറിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
സുധീര്‍കുമാര്‍ വാഹനത്തിനടുത്തെത്തി കുട്ടിയെ നോക്കിയപ്പോള്‍ നില മോശമാണെന്ന് മനസിലാകുകയും പെട്ടെന്നുതന്നെ സ്റ്റേഷനിലെത്തി സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ് കുമാറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.
സ്റ്റേഷന് വാഹനത്തില്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ് നിര്‍ദേശിക്കുകയും സുധീര്‍കുമാര്‍, ഡ്രൈവര്‍ കെ. മഹേഷ് എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
23 മിനിറ്റുകൊണ്ടാണ് ചെറുപുഴയില്‍നിന്ന് പയ്യന്നൂരിലേക്ക് കുഞ്ഞുജീവന് രക്ഷിക്കാന്‍ പോലീസ് ജീപ്പ് പാഞ്ഞെത്തിയത്. കുട്ടി ഇപ്പോള്‍ അപകടനില തരണംചെയ്ത് സുഖം പ്രാപിച്ചുവരുന്നു.