കൊച്ചി: പ്രളയത്തെ തുടർന്ന് ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളും തുണിത്തരങ്ങളും നഷ്ടമായ ചേന്ദമംഗലം കൈത്തറി സൊസൈറ്റിക്ക് കൈത്താങ്ങാകാൻ ചേക്കുട്ടി പാവകൾ നിർമിച്ച് നൽകി ടെക്കികൾ. കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ വിമെൻസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഇൻഫോപാർക്കിൽ ചേക്കുട്ടി പാവ നിർമാണം നടന്നത്.
വിവിധ കന്പനികളിൽനിന്നുള്ള നൂറുകണക്കിനു വനിത ജീവനക്കാർ പാവ നിർമാണത്തിൽ പങ്കാളികളായി. ഒരു ദിവസംകൊണ്ട് 1000 പാവകളാണു പ്രതിധ്വനി പ്രവർത്തകർ നിർമിച്ചത്. 29 മുതൽ പ്രതിധ്വനിയുടെ നേതൃത്വത്തിൽ ചേക്കുട്ടികളെ ദത്തെടുക്കുക എന്ന കാന്പയിൻ ആരംഭിക്കും.
കേരളത്തിലെ ടെക്ക് പാർക്കുകളുടെ സിഇഒ ഹൃഷികേശ് നായരുടെ ആഹ്വാനത്തെ തുടർന്നാണ് സംഘടന കാന്പയിന് തുടക്കമിടുന്നത്.