പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യി​ലും യു​ഡി​എ​ഫി​ന് ജ​യം ഉ​റ​പ്പ്; ചേ​ല​ക്ക​ര​യി​ൽ മൂ​ന്നു ത​വ​ണ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ത​ല​താ​ഴ്ത്തു​മെ​ന്ന് കെ .​സു​ധാ​ക​ര​ൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യി​ലും യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​ൻ. 28 വ​ർ​ഷ​മാ​യി സി​പി​എ​മ്മി​ന്‍റെ കൈ​യി​ലു​ള്ള ചേ​ല​ക്ക​ര യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ചേ​ല​ക്ക​ര​യി​ൽ മൂ​ന്നു ത​വ​ണ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി ത​ല​താ​ഴ്ത്തു​മെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടി​യ​ത് യു​ഡി​എ​ഫ് വി​ജ​യ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ്. 6000 വോ​ട്ടു​ക​ൾ യു​ഡി​എ​ഫ് ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കേ​ര​ള​ത്തി​ന് സ​ഹാ​യം ന​ൽ​കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി വ​യ​നാ​ട്ടി​ൽ വ​ന്ന് പ​റ​ഞ്ഞ​താ​ണ്. കാ​ൽ പൈ​സ കൊ​ടു​ത്തോ​യെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കേ​ര​ള​ത്തെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

പി​ണ​റാ​യി ജ​യി​ലി​ൽ കി​ട​ക്കേ​ണ്ട​വ​നാ​ണെ​ന്ന് രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച സു​ധാ​ക​ര​ൻ ബി​ജെ​പി​യു​ടെ ഔ​ദാ​ര്യ​ത്തി​ലാ​ണ് പി​ണ​റാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. സു​രേ​ന്ദ്ര​നും ജ​യി​ലി​ൽ കി​ട​ക്കേ​ണ്ട​യാ​ളാ​ണ്. പ​ര​സ്പ​രം ഡീ​ലു​ണ്ടാ​ക്കി ഇ​രു​വ​രും ത​ടി​ത​പ്പു​ന്നു​വെ​ന്നും സി​പി​എം – ബി​ജെ​പി സ​ഖ്യം ആ​രോ​പി​ച്ച് സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​.പി. ജ​യ​രാ​ജ​ൻ പാ​വ​മാ​ണെ​ന്നും ജന്മം ​അ​ങ്ങ​നെ​യാ​യി​പ്പോ​യി എ​ന്നും ത​നി​ക്ക് ഇ​.പി.​യോ​ട് അ​നു​ക​ന്പ​യാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

Related posts

Leave a Comment