തൃശൂർ: കോൺഗ്രസ് നേതാവ് വി. ആർ. അനൂപ് നൽകിയ പരാതിയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുത്ത് ചേലക്കര പൊലീസ്.
ചേലക്കരയിലെ എൻഡിഎ സ്ഥാനാർഥി ബാലകൃഷ്ണന്റെ പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി വേദിയിൽ ഒറ്റതന്ത പരാമർശം നടത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് നേതാവ് പരാതി നൽകിയിരിക്കുന്നത്. സിപിഎം പരാതി നൽകാത്തതിനാലാണ് താൻ പരാതി നൽകുന്നതെന്ന് അനൂപ് പ്രതികരിച്ചു.
ഇന്ന് 12.30ന് അനൂപിന്റെ മൊഴി രേഖപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് കേസെടുത്ത് മുമ്പോട്ട് പോകുക.
അതേസമയം സംഭവത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി രംഗത്തെത്തി. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. അത്തരത്തിൽ വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. സിനിമാ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.