കുടയത്തൂർ: മീൻ പിടിക്കാൻ മലങ്കര ജലാശയത്തിൽ കെട്ടിയിരുന്ന വലയിൽ ചെം ചെവിയൻ ആമ കുടുങ്ങി.
കുടയത്തൂർ വടക്കേതിൽ ജോയ്സ് കെട്ടിയിട്ടിരുന്ന വലയിലാണ് ചെം ചെവിയൻ ആമ കുടുങ്ങിയത്. ഇന്നലെ രാവിലെ വല അഴിച്ചപ്പോഴാണ് വലയിൽ കുടുങ്ങിയ നിലയിൽ ആമയെ കണ്ടത്.
ജലാശയങ്ങളിൽ അപൂർവമായി കണ്ടുവരുന്നതാണ് ചെം ചെവിയൻ ആമ. ഇത് ചെറുമീനുകളെ തിന്നുനശിപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ടതാണ്.
ഇവയുടെ സാന്നിധ്യം ജലാശയത്തിലെ മീനിന്റെ അളവിനെ കുറയ്ക്കാൻ ഇടയാക്കുമെന്നാണ് പറയുന്നത്. വലയിൽ കുടുങ്ങിയ ചെം ചെവിയൻ ആമയെ വനംവകുപ്പ് അധികൃതർക്കു കൈമാറി.