എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് ഞാന്‍.
എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നത്. നേരേ ചോദിച്ചാല്‍ പോരെ മറുപടി പറയാമല്ലോ. ഒളിഞ്ഞു നോട്ടക്കാരോട് താന്‍ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്,
മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട. വച്ചു കഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ തരും.
എന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാകാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ താന്‍ സമ്മതിക്കുകയുമില്ല.
നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം എന്നതാണ് എന്റെ ആറ്റിട്ട്യൂഡ്. -ചെമ്പന്‍ വിനോദ്