മലയാള സിനിമയില് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ചെമ്പന് വിനോദ്. വില്ലനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയില് നിറഞ്ഞു നില്ക്കുന്ന താരം ഇ്പ്പോള് വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്ത്തയാണ് പുറത്തു വരുന്നത്. സ്പെഷ്യല് മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. കോട്ടയം കറുകച്ചാല് ശാന്തിപുരം ചക്കുങ്കല് വീട്ടില് മറിയം തോമസ് ആണ് വധു. മനശാസ്ത്രജ്ഞയാണ് മറിയം.
ചെമ്പന് വിനോദിന്റെ രണ്ടാം വിവാഹവും മറിയത്തിന്റെ ആദ്യ വിവാഹവുമാണ് ഇത്. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാര് ഓഫീസില് പതിപ്പിച്ചു.
43കാരനായ ചെമ്പന്റെയും 25കാരിയായ മറിയത്തിന്റെയും സ്പെഷ്യല് മാര്യേജ് ആക്ട് പ്രകാരമുള്ള റജിസ്ട്രേഷന് ഫെബ്രുവരി മാസം അഞ്ചിനാണ് ചെയ്തിരിക്കുന്നത്. സ്പെഷ്യല് മാരേജ് നിയമം അനുസരിച്ച് നോട്ടീസ് അപ്ലിക്കേഷന് ഫയല് ചെയ്ത് മുന്നുമാസത്തിനുള്ളില് വിവാഹം നടക്കണം.
ഇതിനോടകം തന്നെ ചെമ്പന്റെ വിവാഹവാര്ത്ത സിനിമാലോകത്ത് വലിയ ചര്ച്ചാ വിഷയമായിക്കഴിഞ്ഞു.വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റര് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രംവും സമൂഹ മാധ്യമങ്ങളില് പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ വിവാഹത്തിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം. സോഷ്യല് മീഡിയയില് പ്രചരിക്കുന്ന പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും തന്റെ അറിവോടെയല്ല പുറത്തു വന്നതെന്ന് താരം വ്യക്തമാക്കുന്നു.
വിവാഹം അടുത്തമാസമാണ്. സമൂഹ മാധ്യമത്തിലൂടെ വിവാഹത്തോടനുബന്ധിച്ച് പ്രചരിക്കുന്ന വാര്ത്തകള് പലതും സത്യമല്ലെന്നും അതെല്ലാം തന്റെ അറിവോടെ പുറത്തു വന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം വെളിപ്പെടുത്തുന്ന ഒരു ദിവസം താമസിയാതെ വരും, ആരോ ചെയ്ത കുസൃതിയായി കണക്കാക്കിയാല് മതിയെന്നും താരം പറഞ്ഞു. വിവാഹ തീയതിയും വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ എല്ലാം താമസിയാതെ അറിയിക്കുമെന്നും എല്ലാവരുടെയും പ്രാര്ത്ഥനകളും അനുഗ്രഹങ്ങളും തങ്ങള്ക്ക് വേണമെന്നും ചെമ്പന് വിനാദ് പറഞ്ഞു.
നായകന് എന്ന ലിജോ ജോസ് പല്ലിശ്ശേരി ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ചെമ്പന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2018 ഗോവ ചലച്ചിത്രമേളയില് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് അടുത്തിടെ ചെമ്പന് തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ ആദ്യ ഭാര്യയും മകനും അമേരിക്കയിലാണ് ഉള്ളത്. പത്തു വയസ്സുകാരനാണ് മകന്.
ഞാന് ഇന്ത്യയിലും മകന് അമേരിക്കയിലും ജീവിക്കുന്നത് വിഷമമമുള്ള കാര്യം തന്നെയാണ്. അവിടുത്തെ സമ്മര് അവധിക്ക് മകനോടൊപ്പം ചിലവഴിക്കാനായി അങ്ങോട്ട് പോകാറുണ്ടെന്നും വിനോദ് പറയുന്നു.
‘മകനെ ഇടയ്ക്ക് ഫോണില് വിളിക്കും. പിന്നെ എന്റെ സിനിമകളും അവന് കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴില് വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാന് പറ്റില്ല.
അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകന് ജീവിക്കുക അല്ലെങ്കില് വേര്പിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാല് തന്നെയും അവിടെ അവന്റെ സ്പേസ് കൊടുത്തേപറ്റൂ.
അവന് ഇതൊക്കെ മനസിലാക്കാന് പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.’ചെമ്പന് പറയുന്നു. എന്തായാലും ചെമ്പന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാളം സിനിമയും പ്രേക്ഷകരും.