നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി ! വധു 25കാരിയായ സൈക്കോളജിസ്റ്റ്; വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ച് താരം…

നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്.

ഇത് ചെമ്പന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. അധികമാരെയും അറിയിക്കാതെയായിരുന്നു വിവാഹം.

2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്.

പിന്നീട് മലയാള സിനിമയില്‍ തിരക്കേറിയ താരമായി മാറുകയായിരുന്നു. 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും ചെമ്പന്‍ വിനോദ് ആണ്. അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദ് ചിത്രം.

ലോക്ക്ഡൗണ്‍ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. ഏപ്രില്‍ 26 ന് നടന്‍ മണികണ്ഠന്‍ ആചാരിയും വിവാഹിതനായിരുന്നു.

https://www.instagram.com/p/B_g-y–pEuj/?utm_source=ig_embed

Related posts

Leave a Comment