മലയാള സിനിമയിലെ മിന്നുംതാരമാണ് ചെമ്പന്‍ വിനോദ് ജോസ്. അഭിനയത്തിന് പുറമെ നിര്‍മാതാവായും തിരക്കഥാകൃത്തായും ചെമ്പന്‍ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
നായകന് എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പന്‍ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
വില്ലന്‍ വേഷങ്ങളും കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും എല്ലാം തന്റെ കൈകളില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.
നായകനായും അദ്ദേഹം തിളങ്ങി കൈയ്യടി നേടി. അതേ സമയം വിവാഹ മോചിതനായിരുന്ന് ചെമ്പന്‍ വിനോദ് 2020ലാണ് വീണ്ടും വിവാഹിതന് ആയത്.
അന്ന് അത് വലിയ മാധ്യമശ്രദ്ധ നേടിയ ഒന്നായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. കോട്ടയം സ്വദേശിനി ആയ മറിയം തോമസിനെ ആണ് ചെമ്പന്‍ വിനോദ് രണ്ടാമത് വിവാഹം ചെയ്തത്.
അന്ന് ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹം എന്നതിന്റെ പേരില്‍ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ് പ്രായ വ്യത്യാസവുമാണ് ഇവരുടെ വിവാഹം വാര്‍ത്താ കോളങ്ങളില്‍ നിറയാന്‍ കാരണമായത്.
വിവാഹ ശേഷം മാധ്യമങ്ങളില്‍ വന്ന ചില തലക്കെട്ടുകളോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് എത്തിരിക്കുകയാണ് ഇപ്പോള്‍ ചെമ്പന്‍ വിനോദ്.
വൈഫും ഞാനും തമ്മില്‍ പതിനെട്ട് വയസിന്റെ വ്യത്യാസമുണ്ട്. കല്യാണ ദിവസം ഒരു പ്രമുഖ മീഡിയ നല്കിയ തലക്കെട്ട് നാല്പ്പത്തിമൂന്നുകാരന് ചെമ്പന്‍ ഇരുപത്തിമൂന്നുകാരി മറിയം വധു എന്നാണ്.
വേറെ എന്തൊക്കെ ഹെഡ്ഡിങുകള്‍ അതിന് കൊടുക്കാമായിരുന്നു. അപ്പോള്‍ മീഡിയ തന്നെ അങ്ങനെ ആണ്.
അത്തരം വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഒന്നും തോന്നിയില്ല. എങ്ങനെയാണ് ഇവരുടെയൊക്കെ ലൈഫ് എന്റേതുമായി കണക്ടാകുന്നത്.
ഒരിക്കലും കണക്ടാകില്ല ഞാന്‍ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ചെമ്പന്റെ രണ്ടാം വിവാഹമെന്നോ, അല്ലെങ്കില്‍ ചെമ്പന്‍ കല്യാണം കഴിച്ചുവെന്നോ അങ്ങനെ എന്തൊക്കെ കൊടുക്കാമായിരുന്നു. അപ്പോള്‍ ഒരു ജനതയ്ക്ക് കൊടുക്കേണ്ടത് എന്താണെന്ന് അവര്‍ക്ക് അറിയാം.
അപ്പോള്‍ ജനത അങ്ങനെയാണ്. അതുകൊണ്ട് ജനത അര്‍ഹിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
ഞാന്‍ ഉള്‍പ്പെടുന്ന ജനത അങ്ങനെയാണ്. ഇത് കാണുമ്പോള്‍ പ്രതികരിക്കണമെന്ന് തോന്നാറില്ല. കാരണം അതിന് ആഴത്തിലുള്ള അറിവ് വേണം. അത് എനിക്കില്ല.
എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. സൈക്കോളജിസ്റ്റാണ് ചെമ്പന്‍ വിനോദിന്റെ ഭാര്യ മറിയം. അടുത്തിടെ ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.