
നടന് ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. താരത്തിന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.
വിവാഹതീയതിയും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചെമ്പന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സാണ് ചെമ്പന്‍ വിനോദ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.