അയ്യന്തോൾ: തൃശൂരിൽ വിരിഞ്ഞത് താമരയല്ല ചെന്പരത്തിപ്പൂവാണെന്നും ആ ചെന്പരത്തിപ്പൂ തലയിൽ വെച്ച് നടക്കേണ്ട ഗതികേടിലാണ് ആ എംപിയെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാരായി പറയുന്നവരെ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്നും കുറ്റക്കാർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭ്യമാക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി തൃശൂർ ജില്ല കോണ്ഗ്രസ് കമ്മിറ്റി തൃശൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ.
തൃശൂർ ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. എം.പി.വിൻസന്റ്, ഒ.അബ്ദുറഹ്മാൻകുട്ടി, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി.ചന്ദ്രമോഹൻ, ഐ.പി.പോൾ, എൻ.കെ.സുധീർ, ജോസഫ് ചാലിശേരി, ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.