തൃശൂർ: സ്കൂൾ പഠനത്തിന് തയാറെടുക്കുന്ന കുട്ടികൾക്ക് സ്നേഹോപഹാരവുമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂർ. 200 ഓളം നിർധന കുടുംബങ്ങളിലെത്തിയ ബോബി ചെമ്മണ്ണൂർ സ്കൂൾ ബാഗും നോട്ട് പുസ്തകങ്ങളും അടക്കമുള്ള പഠനോപകരണങ്ങൾ കുട്ടികൾക്കു നേരിട്ടുകൈമാറി.
കൊക്കാല മുതൽ ദിവാൻജിമൂല വരെയുള്ള വിവിധ സ്ഥലങ്ങളിലെ കോളനികളിൽ കാൽനടയായി സഞ്ചരിച്ചായിരുന്നു പഠനോപകരണ വിതരണം.
ദൈവം തന്നത് സഹജീവികൾക്ക് പങ്കുവെക്കുകയാണ് ചെയ്യുന്നതെന്നും അതിനുള്ള ഒരു ഉപകരണം മാത്രമാണ് താനെന്നും കൊക്കാലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. സാമൂഹ്യ പ്രവർത്തകനായ ജോസ് തട്ടിലാണ് അർഹതപ്പെട്ട വിദ്യാർഥികളെ കണ്ടെത്തിയത്.