ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല; പ്ര​തി റി​തു​വി​ന് മാ​ന​സി​ക വി​ഭ്രാ​ന്തി​യി​ല്ലെ​ന്ന് പോ​ലീ​സ്; കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ ചേ​ന്ദ​മം​ഗ​ല​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും.

നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് പ​റ​വൂ​ര്‍ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ഋ​തു ജ​യ​നാ​ണ് കേ​സി​ലെ ഏ​ക പ്ര​തി. ഋ​തു​വി​ന് മാ​ന​സി​ക വി​ഭ്രാ​ന്തി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍. ക​ഴി​ഞ്ഞ മാ​സം 15- ന് ​ആ​യി​രു​ന്നു ഋ​തു അ​യ​ല്‍​വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മൂ​ന്ന് പേ​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പേ​രേ​പ്പാ​ടം കാ​ട്ടി​പ്പ​റ​മ്പി​ല്‍ വേ​ണു, ഭാ​ര്യ ഉ​ഷ, മ​ക​ള്‍ വി​നി​ഷ എ​ന്നി​വ​രെ​യാ​ണ് പ്ര​തി ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ വി​നി​ഷ​യു​ടെ ഭ​ര്‍​ത്താ​വ് ജി​തി​ന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment