മുക്കം: നമ്മുടെ സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018 ആഗസ്റ്റിലുണ്ടായ പ്രളവും ഉരുൾപൊട്ടലുകളും. മുന്നറിയിപ്പില്ലാതെ വന്ന കുത്തൊഴുക്കാണ് നിരവധിയാളുകളുടെ മരണത്തിനും വീടുകളും കൃഷിയും മറ്റുമായി കോടികളുടെ നാശനഷ്ടത്തിനും കാരണമായത്.
ഈ ദുരന്തത്തിന് തടയിടാനുള്ള ചേന്ദമംഗല്ലൂർ ഹയർ സെക്കന്‍ഡറി സ്കൂളിലെ അസീൽ മുഹമ്മദിന്റേയും കെ .ടി അഫ്ലഡിന്റേയും കണ്ടുപിടുത്തം ജില്ലാ ശാസ്ത്രമേളയിൽ ഏറെ ശ്രദ്ധേയമായി. നിശ്ചിത അളവിൽ വെള്ളം ഉയർന്നു കഴിഞ്ഞാൽ കിലോമീറ്ററുകൾ അകലെ കഴിയുന്നവർക്ക് മുന്നറിയിപ്പ് നൽകി രക്ഷാമാർഗം ഒരുക്കുന്ന സംവിധാനമാണിത്.
അങ്ങകലെ ജലവിതാനം ഉയരുമ്പോൾ ഇവിടെ അപകട ശബ്ദം ഉയരും. ഇതോടെ ഇവിടെ കഴിയുന്നവർക്ക് രക്ഷാമാർഗങ്ങൾ സ്വീകരിക്കാം. ഇങ്ങിനെ പലയിടങ്ങളിലായി ഈ സംവിധാനം ഒരുക്കാം. ഉദാഹരണമായി കോഴിക്കോട് ജില്ലയിലെ അരിപ്പാറയിലൊ ആനക്കാംപൊയിലിലൊ ജലം അസാധാരണമായി ഉയരുന്നതും കുത്തൊഴുക്കും തിരുവമ്പാടിയിലും ഇവിടത്തേത് മുക്കത്തും ഇവിടത്തെത് ഇരുവഴിഞ്ഞി- ചാലിയാർ സംഗമ പ്രദേശമായ ചെറുവാടിയിലും കുളിമാടും കഴിയുന്നവർക്ക് അറിയാം.
പ്രളയ ദുരന്തമുണ്ടായ ചെറുതോണിയിലായാലും മറ്റെവിടെയും ഈ സംവിധാനം പ്രയോഗവൽക്കരിച്ചാൽ ജീവനുകൾ ഉൾപ്പെടെ വലിയ നാശനഷ്ടം ഇല്ലാതാക്കാം എന്ന മുക്കം ഉപജില്ലയിലെ ചേന്ദമംഗല്ലൂർ ഹൈസ്കൂൾ വിദ്യാർഥികളായ അസീലിനെറെയും അഫ്ലഹിന്റേയും കാഴ്ചപ്പാട് ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സർക്കാറിനും സമൂഹത്തിനും പകർത്താനുള്ള വർക്കിംഗ് മോഡലായി.