ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്റ്റേഷൻ ഭരണം ഇനി കുടുംബക്കാര്യം


നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ക്ര​മ​സ​മാ​ധാ​ന​പാ​ല​നം ഇ​നി സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​മി​ച്ചു നി​ർ​വ​ഹി​ക്കും. നോ​ര്‍​ത്ത് പ​റ​വൂ​ര്‍ കു​ഞ്ഞി​ത്തൈ തേ​ല​ക്കാ​ട്ട് തോ​മ​സ്-​കു​ഞ്ഞ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ടി.​കെ. ജോ​സി​ക്കും ടി.​കെ. വ​ര്‍​ഗീ​സി​നു​മാ​ണ് ഒ​രേ സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ല​ഭി​ച്ച​ത്.

ഇ​ള​യ​സ​ഹോ​ദ​ര​ൻ ജോ​സി സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യു​ള്ള സി​ഐ​യും മൂ​ത്ത സ​ഹോ​ദ​ര​ൻ വ​ര്‍​ഗീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യും.പ​തി​നാ​റു വ​ര്‍​ഷം മു​മ്പ് സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച ജോ​സി ഉ​ദ്യോ​ഗ​ക്ക​യ​റ്റ​ത്ത​ത്തെു​ട​ര്‍​ന്ന് അ​ഞ്ചു മാ​സം മു​മ്പാ​ണ് സ്റ്റേ​ഷ​നി​ല്‍ ചാ​ര്‍​ജെ​ടു​ത്ത​ത്.

അ​തി​നു മു​ന്പു ക്രൈം ​ബ്രാ​ഞ്ചി​ല്‍ എ​സ്ഐ​യാ​യി​രു​ന്നു. 22 വ​ര്‍​ഷം മു​ന്പു സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച വ​ര്‍​ഗീ​സ് വ​ട​ക്കേ​ക്ക​ര സ്റ്റേ​ഷ​നി​ൽ​നി​ന്നു സ്ഥ​ലം​മാ​റ്റ​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി.

ചാ​ർ​ജെ​ടു​ക്കാ​ൻ സി​ഐ​യു​ടെ മു​റി​യി​ല​ത്തെി​യ വ​ര്‍​ഗീ​സ് ച​ട്ടം തെ​റ്റി​ക്കാ​തെ ഇ​ള​യ​സ​ഹോ​ദ​ര​നു സ​ല്യൂ​ട്ട് ന​ല്‍​കി. സി​ഐ ജോ​സി ജ്യേ​ഷ്ഠ​ന്‍റെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു ചാ​ർ​ജും ന​ല്കി. ഇ​വ​രു​ടെ ഏ​ക സ​ഹോ​ദ​രി ബീ​ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

Related posts

Leave a Comment