ചെ​ങ്ങ​ന്നൂർ ഉപതെരഞ്ഞെടുപ്പ്; ആ​രെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന​തി​ൽ പാർട്ടി തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രി​ക്കു​മെ​ന്ന് ജോ​സ് കെ ​മാ​ണി

കോ​ട്ട​യം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന​തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രി​ക്കു​മെ​ന്ന് ജോ​സ് കെ ​മാ​ണി എം​പി. പാ​ർ​ട്ടി എ​ല്ലാ വി​ഷ​യ​വും ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ വ്യ​ത്യ​സ്ഥ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​കും. എ​ന്നാ​ൽ അ​ന്തി​മ തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് കോ​ട്ട​യ​ത്ത് പാ​ർ​ട്ടി​യു​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ചേ​രാ​നി​രി​ക്കെ​യാ​ണ് ജോ​സ് കെ ​മാ​ണി രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ എ​ല്ലാം.

Related posts