ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പെ​രു​മാ​റ്റച്ച​ട്ടം നി​ല​നി​ൽ​ക്കെ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ൽ  സ്ഥ​ലംമാ​റ്റ ഉ​ത്ത​ര​വ്; വി​വാ​ദ​മാ​യ​തോ​ടെ പി​ൻ​വ​ലി​ച്ചു

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ലി​രി​ക്കെ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ൽ സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ്. റീ​ജ​ണ​ൽ മാ​നേ​ജ​രു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ആ​ല​പ്പു​ഴ റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ന് കീ​ഴി​ലെ 14 ജീ​വ​ന​ക്കാ​രെ വി​വി​ധ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​ക്കൊ​ണ്ട് ഉ​ത്ത​ര​വാ​യ​ത്. സ്ഥി​രം ജീ​വ​ന​ക്കാ​രും ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.

റീ​ജ​യ​ണ​ൽ മാ​നേ​ജ​രു​ടെ സ്ഥ​ലം മാ​റ്റം ഉ​ത്ത​ര​വി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ൽ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടൊ​പ്പം ന​ട​പ​ടി പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന ആ​ക്ഷേ​പ​വു​മു​യ​ർ​ന്നു. മാ​നേ​ജ​രു​ടെ ഉ​ത്ത​ര​വ് ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ടി​യ​ന്തി​ര​മാ​യി സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്.

വി​വാ​ദ ഉ​ത്ത​ര​വി​ൽ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ആ​ല​പ്പു​ഴ റീ​ജി​യ​ണി​ന് കീ​ഴി​ലെ പ്ര​ധാ​ന സ്ഥാ​പ​ന​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി സ്ഥി​രം ജീ​വ​ന​ക്കാ​ര​നെ മാ​റ്റി ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ച്ച​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Related posts