നിയാസ് മുസ്തഫ
കോട്ടയം: വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പി ൽ വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ ബിജെപി. 2011ൽ 6062 വോട്ടുകൾ നേടിയ ബിജെപിക്ക് 2016 ആയപ്പോൾ 42,682 വോട്ടുകൾ നേടാനായി എന്നത് വലിയൊരു ആത്മവിശ്വാസ മാണ് നൽകുന്നത്. ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് ലഭിച്ച തിളക്കമാർന്ന വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെ ന്നു ബിജെപി പ്രതീക്ഷിക്കുന്നു.
ചെങ്ങന്നൂരിൽ വിജയിച്ചേ മതിയാവൂവെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തി ന് കർശന നിർദേശം നൽകിയിട്ടുണ്ട്. അടുത്തിടെ നടന്ന മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പ്, വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പ് എന്നിവ പോലെയെല്ല ബിജെപിക്ക് ചെ ങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്. മലപ്പുറത്തും വേങ്ങരയിലും ബിജെപിക്ക് സ്വാധീനം കുറവായിരുന്നു. എന്നാൽ ചെങ്ങ ന്നൂരിൽ ബിജെപിക്ക് നിർണായക സ്വാധീനമുണ്ട്.
കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച ബിജെപി ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം പി.എസ് ശ്രീധരൻപിള്ള തന്നെയാണ് ഇത്തവണയും മത്സരരംഗത്തുണ്ടാവുകയെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പി.എസ് ശ്രീധരൻപിള്ളയെ പരിചയപ്പെടുത്തേണ്ട കാര്യം ബിജെപിക്ക് മണ്ഡലത്തിലില്ലായെന്നത് നേട്ടമാണ്. മാത്രവുമല്ല, മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള നേതാവു കൂടിയാണ് അദ്ദേഹം.
സ്ഥാനാർഥിയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെ ങ്കിലും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു . അടുക്കും ചിട്ടയോടെയും കൂടിയുള്ള പ്രവർത്തന മാണ് ബിജെപി ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി മാർ, ദേശീയ നേതാക്കൾ തുടങ്ങിയവരെ ചെങ്ങന്നൂരിലെ ത്തിക്കാനുള്ള ശ്രമവും നടത്തും.
67.4 ശതമാനത്തോളം വരുന്ന ഹിന്ദു വോട്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് ബിജെപി പ്രധാനമായും നടത്തുന്നത്. ഹിന്ദു വോട്ടുകളിൽ കൂടുതലും നായർ സമുദായത്തിന്റെ വോട്ടുകളാണ്. ഇതോടൊപ്പം ഈഴവ വോട്ടുകളും പട്ടികവിഭാഗങ്ങളുടെ വോട്ടുകളുമുണ്ട്. ഹിന്ദു വോട്ടുകൾ എത്രത്തോളം ഏകീകരിക്കാൻ കഴിയുന്നോ അത്രത്തോളം ബിജെപിയുടെ ജയസാധ്യതയും വർധിക്കും.
ഇതോടൊപ്പം ക്രൈസ്തവ വോട്ടുകൾ ഉന്നംവച്ചുള്ള പ്രവർത്തനവും നട ത്തും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പി.സി തോമസ് എന്നിവരെ ക്രൈസ്തവ വോട്ടുകൾ അനുകൂല മാക്കാൻ രംഗത്തിറക്കും. ബിഡിജെഎസിന്‍റെ വോട്ടുകൾ ചിതറിപ്പിച്ചു കളയാനുള്ള ശ്രമം നടക്കുന്നതിനാൽ ബിജെപി അതീവ ജാഗ്രതയി ലാണ്. ചെങ്ങന്നൂരിൽ ബിജെപിക്ക് ജയിക്കാൻ കഴിയില്ലെന്ന പ്രസ്താവന നടത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാനുള്ള ശ്രമവും ഒരു വഴിക്കു നടത്തും.
2016ൽ ബിജെപി മൂന്നാം സഥാനത്താണ് എത്തിയതെങ്കിലും 2215വോട്ടുകളുടെ വ്യത്യാസമേ രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥുമായുള്ളൂവെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന ചെങ്ങന്നൂരിൽ 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ കെ.കെ രാമചന്ദ്രൻ നായർ വിജയിച്ചത്. ഇത്തവണ ചെങ്ങന്നൂരിൽ ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കുക. എംഎൽഎ ആയിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ബിഡിജെഎസ് ഒറ്റക്കെട്ടായി ബിജെപിക്കൊപ്പം: ജെ.ആർ. പദ്മകുമാർ
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് വോട്ടുകൾ ബിജെപി സ്ഥാനാർഥിക്കു തന്നെ ലഭിക്കുമെന്ന് ബിജെപി വക്താവ് ജെ.ആർ. പദ്മകുമാർ. ബിഡിജെഎസ് വോട്ടുകൾ ചിതറുമെന്ന് ആരും കരുതേണ്ട. ബിഡിജെഎസ് എൻഡിഎയുടെ ഭാഗമാണ്. പാർട്ടി എന്ന നിലയിൽ ബിഡിജെഎസ് ഒറ്റക്കെട്ടായി ബിജെപിക്കൊപ്പമാണ്. -അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.
ത്രിപുരയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചു. ബിജെപിയെ അവർ അധികാരത്തിലെത്തിച്ചു. കേരളത്തിലും ഇടതു വലതു മുന്നണികളിൽനിന്ന് ജനം മാറ്റം ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഇപ്പോൾ ബിജെപിയിൽ വിശ്വാസം വന്നു. ബിജെപി അധികംവൈകാതെ കേരളത്തിലും അധികാരത്തിൽ വരും. ചെങ്ങന്നൂരിലെ ജനങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യും.-അദ്ദേഹം പറഞ്ഞു.