ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം ജാതി- മത – സാമുദായിക സംഘടനകളെ പ്രീണിപ്പിച്ച് നേടിയതാണെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗത്തിന്റെ വിലയിരുത്തൽ. യുഡിഎഫിന് വിവിധ സമുദായ സംഘടനകളുമായുണ്ടായിരുന്ന ഉൗഷ്മള ബന്ധം നഷ്ടമായതിനെക്കുറിച്ച് അന്വേഷിക്കാനും ഇത് പരിഹരിക്കുന്നതിനുവേണ്ടി ഇടപെടാനും യോഗത്തിൽ തീരുമാനിച്ചു.
താഴേത്തട്ടുമുതൽ ബിജെപിയെ പ്രതിരോധിക്കാനുളള പ്രവർത്തനങ്ങൾ തുടങ്ങാനും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനും വിദ്യാർഥികളടക്കമുള്ളവരെ സംഘടനയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനും നേതൃയോഗം തീരുമാനിച്ചു. ജില്ലാ ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു.