കോണ്‍ഗ്രസിന് വിലയില്ലാതായി, ബിജെപിയുടെ അഹങ്കാരത്തിന് ബലിമൃഗമാകേണ്ടിവന്നയാളാണ് ശ്രീധരൻപിള്ളയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എൽഡിഎഫ് സർക്കാരിന്‍റെ വികസന നേട്ടങ്ങൾക്കാണ് ചെങ്ങന്നൂരിൽ ജനം വോട്ട് നൽകിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പാർട്ടിക്ക് വിലയില്ലാതായതായും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയുടെ അഹങ്കാരത്തിനേറ്റ ഫലമാണ് അവർ മൂന്നാം സ്ഥാനത്തെത്താൻ കാരണം. പി.എസ്. ശ്രീധരൻപിള്ള നല്ല സ്ഥാനാർഥിയായിരുന്നു. എന്നാൽ ബിജെപിയുടെ അഹങ്കാരത്തിന്‍റെ ബലിമൃഗമാകേണ്ടിവന്നത് അദ്ദേഹമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Related posts