ഡൊമനിക് ജോസഫ്
മാന്നാർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രതിനിധ്യം കുറവാണെന്ന പതിവ് മുറവിളി ഇത്തവണയും സ്ഥാനാർത്ഥി പ്രഖ്യാപനം വന്നപ്പോൾ ഉയർന്നു.
മൂന്ന് മുന്നണികളും വേണ്ടത്ര പ്രാതിനിധ്യം വനിതകൾക്ക് ആനുപാതികമായി നൽകിയില്ലെന്ന പരാതിയാണ് ഉയർന്ന് വന്നിരിക്കുന്നത്.
എന്നാൽ ചെങ്ങന്നൂരിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വനിതകളെ കൂടുതൽ തവണ വരിച്ച ചരിത്രമാണ് ഉള്ളത്. ഉപതെരഞ്ഞെടുപ്പ് ഉൾപ്പടെ 1957 മുതലുള്ള 16 തെരഞ്ഞെടുപ്പുകളിൽ ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് രണ്ട് വനിതകളായിരുന്നു.
ബാക്കി 10 തെരഞ്ഞെടുപ്പുകളിൽ വിജയം കണ്ടത് എട്ട് പുരുഷ കേസരികളും.കെ.ആർ.സരസ്വതിയമ്മയും ശോഭനാ ജോർജ്ജുമാണ് ഏറ്റവും കൂടുതൽ തവണ ചെങ്ങന്നൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്.
ഇവരുടെ ഈ റെക്കാർഡ് തകർക്കുവാൻ പിന്നീടാർക്കും കഴിഞ്ഞില്ലെന്നുള്ളത് ചരിത്രമായി നിലകൊള്ളുന്നു.1057 മുതൽ അഞ്ച് തെരഞ്ഞെടുപ്പുകളെയാണ് കെ.ആർ.സരസ്വതിയമ്മ നേരിട്ടത്.
ഇതിൽ 1960,1965,1980എന്നീ മൂന്ന് തവണ മണ്ഡലത്തിൽ നിന്ന് വിജയം കണ്ടപ്പോൾ തുടർച്ചയായി മൂന്ന് തവണ വിജയിച്ച് ഏറ്റവും കൂടിതൽ വർഷം ചെങ്ങന്നൂരിൻ നിന്നുള്ള നിയമസഭാഗം എന്ന് ഖ്യാതി ശോഭനാജോർജിനാണ്.
1991,1996,2001 എന്നീ വർഷങ്ങളിലാണ് ചെങ്ങന്നീരിൽ നിന്ന് വിജയക്കൊടി പാറിച്ച് മണ്ഡലചരിത്രത്തിൽ ഇടം നേടിയത്.രണ്ട് തവണ വീതം വിജയിച്ച് ഇവിടുത്തെ ജനപ്രതിനിധിയായത് 1967ലും1970ലുംപി.ജി.പുരുഷോത്തൻ പിള്ളയും 2006ലും2011ലും പി.സി.വിഷ്ണുനാഥുമാണ്.
ബാക്കിയുള്ള ജനപ്രതിനിധികളെല്ലാം ഒരോ തവണ മാത്രമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.ശങ്കരനാരായണൻ തന്പി,തങ്കപ്പൻ പിള്ള,ആർ.രാമചന്ദ്രൻ പിള്ള,മാമ്മൻ ഐപ്പ്,അഡ്വ.കെ.കെ.രാമചന്ദൻൻ നായർ,സജിചെറിയാൻ എന്നിവരാണ് ഒരോ തവണ മണ്ഡലത്തിൽ നിനന് വിജയം കണ്ടത്.
ചരിത്രതാളുകളിൽ തങ്കലിപികളിൽ ആലേഖനം ചെയ്തിരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ.
ആദ്യ സ്പീക്കറും ചെങ്ങന്നൂരു നിന്ന്
1957 ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമസഭയിലെ ആദ്യ സ്പീക്കർ ആർ.ശങ്കരനായണൻ തന്പിയെ നിയമസഭയിൽ എത്തിച്ച മണ്ഡലം എന്ന ഖ്യാതിയിലാണ് ചെങ്ങന്നൂർ എന്നും നിലനിൽക്കുന്നത്.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് രാജ്യത്തെ ആദ്യ കമ്യൂണിറ്റ് മന്ത്രി സഭയുയെ ഭാഗമായി സ്പീക്കറാകുവാൻ എണ്ണയ്ക്കാട് രാജകൊട്ടാരത്തിൽ നിന്ന് ശങ്കരനാരായണൻ തന്പി നിയോഗിതനായത്.
ചെങ്ങന്നൂർ മണ്ഡലം ചരിത്രത്തിന്റെ ഭാഗമാകുവൻ ആദ്യ സ്പീക്കർക്ക് കഴിഞ്ഞപ്പോൾ മണ്ഡലത്തെ ഏറ്റവും കൂടുതൽ തവണ പ്രതിനിധീകരിക്കുവാൻ കെ.ആർ.സരസ്വതിയമ്മയ്ക്കും ശോഭനാജോർജ്ജിനും കഴിഞ്ഞുവെന്നുള്ളതും ചരിത്രനിയോഗം.